മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; ദേവേന്ദ്ര ഫഡ്നാവിസ് അടക്കം 99 പേർ പട്ടികയിൽ
മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്
![Maharashtra Assembly Elections 2024 BJP has announced the first phase candidates; 99 people including Devendra Fadnavis are in the list Maharashtra Assembly Elections 2024 BJP has announced the first phase candidates; 99 people including Devendra Fadnavis are in the list](https://static-gi.asianetnews.com/images/01hweyvb0va5x1vk6q0bx4srsy/bjp-flag_363x203xt.jpg)
മുബൈ: മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പിടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍ പക്ഷം -54, ശിവസേന ഏക്നാഥ്ഷിന്‍ഡെ വിഭാഗം- 64 എന്നിങ്ങനെയാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്. ഇതിനുപിന്നാലെയാണ് ബിജെപി ആദ്യ പട്ടിക പുറത്തുവിട്ടത്. 99 പേരുടെ പട്ടികയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബെവന്‍കുലെ കാംത്തി മണ്ഡലത്തിലും മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ മകള്‍ ശ്രീജയ ചവാന്‍ ബോക്കർ മണ്ഡലത്തിലും ജനവിധി തേടും.
ബിജെപിക്കോപ്പം മഹായുതിയിലെ മറ്റ് മുന്നണികളും ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും അവസാന ഘട്ടത്തിലാണ്. പത്തു സീറ്റുകളിലൊഴികെ എല്ലായിടത്തും സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും ഉദ്ധവ് താക്കറെ വിഭാഗം തൃപ്തിയില്‍ അല്ലെന്നാണ് സൂചന. അതൃപ്തി പ്രകടിപ്പിക്കാന്‍ ഉദ്ധവ് നേതാക്കല്‍ ശരത് പവാറിനെ ഇന്ന് കണ്ടു. എൻസിപി ശരത് പവാര‍് വിഭാഗം 58 സ്ഥാനാര്‍ത്ഥികളെ ഇതിനോടകം നിശ്ചയിച്ചുകഴിഞ്ഞു.
60ലധികം സ്ഥാനാര്‍ത്ഥികള്‍ ശിവസേന ഉദ്ധവ് വിഭാഗത്തിനും റെഡിയാണ്. കോണ്‍ഗ്രസിലും 70തിലധികം സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. സംയ്കുതമായി പ്രഖ്യാപിക്കാമെന്ന് ശിവസേന മുന്നണിയോഗത്തില്‍ അഭിപ്രായമുന്നയിച്ചിരുന്നു. അങ്ങനെയെങ്കില്‍ നാളെയാകും പ്രഖ്യാപനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ഉടന് എൻസിപിയും ശിവസേനയും പട്ടിക പുറത്തുവിടും.
നവീൻ ബാബുവിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി; 'വിവാദ പെട്രോള്‍ പമ്പിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്'