Weight Loss Stories: 70 ൽ നിന്ന് അഞ്ച് മാസം കൊണ്ട് 50 ലേക്ക് ; വെയ്റ്റ് ലോസിന് സഹായിച്ചത് ഈ ഡയറ്റ് പ്ലാൻ

' വെയ്റ്റ് ലോസിന് ഏറെ സഹായിച്ച ഒന്നാണ് 'എ​ഗ് ഡയറ്റ്' (egg diet). മുട്ട കൊണ്ടുള്ള ഡയറ്റ് ഭാരം കുറയ്ക്കാൻ നല്ലതാണ്. മാസത്തിൽ ഒരു ആഴ്ച എ​ഗ് ഡയറ്റ് എടുക്കുമായിരുന്നു...'- സുവർണ പറ‌ഞ്ഞു. 

suvarna sachin lost 20 kg in five months

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

ഭാരം കൂട്ടാൻ എളുപ്പമാണ്. എന്നാൽ, കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും കരുതുന്നത്. ഭാരം കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും.ഹൃദ്രോ​ഗം, പക്ഷാഘാതം, പ്രമേഹം പോലുള്ള രോ​ഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ ഒരു അപകടഘടകമാണ് അമിതവണ്ണം. ആരോ​ഗ്യകരമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറയ്ക്കാനാകും.

അഞ്ച് മാസം കൊണ്ട് 20 കിലോ കുറച്ച ഒരാളെ പരിചയപ്പെട്ടാലോ?. ബിഎഡ് വിദ്യാർത്ഥിനിയായ സുവർണ സച്ചിനാണ് 70 ൽ നിന്ന് അഞ്ച് മാസം കൊണ്ട് 50 ലേക്ക് എത്തിയത്. ഭാരം കുറയ്ക്കുന്നതിനായി  ചെയ്തിരുന്ന ചില കാര്യങ്ങളെ കുറിച്ച് സുവർണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് സംസാരിക്കുന്നു.  

70 ൽ നിന്ന് 50 ലേക്ക്

'ചെറുപ്പം മുതലേ തടിയുള്ള ആളാണ് ഞാൻ. ഞാൻ ജനിക്കുമ്പോൾ തന്നെ മൂന്നരയ്ക്ക് മുകളിലായിരുന്നു ഭാരം. 150 
സെറ്റിമീറ്ററാണ് എന്റെ ഉയരം എന്ന് പറയുന്നത്. ഉയരം കുറവ് ഉള്ളത് കൊണ്ട് തന്നെ വണ്ണം കൂടുതൽ തോന്നിക്കും. കൊവിഡ് സമയത്ത് കോളേജ് എല്ലാം തന്നെ അടച്ചിരുന്നു. അങ്ങനെ ഡി​ഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ 70 കിലോ എത്തിയിരുന്നു. പലരും കളിയാക്കി തുടങ്ങി. വീട്ടിൽ ഒരു കല്യാണം വന്നപ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റിയില്ല. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുന്നത്...' - സുവർണ പറയുന്നു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കണം

'എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്നുള്ളത് കൊണ്ടാണ് ഭാരം കുറച്ചത്. അങ്ങനെയാണ് ഡയറ്റും വ്യായാമവും ചെയ്യാൻ തുടങ്ങിയത്...' - സുവർണ പറയുന്നു.

 

suvarna sachin lost 20 kg in five months

 

Read more 35 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ചോദിക്കുന്നവരോട് ലക്ഷ്മി അതുൽ പറയുന്നത്

'ചെറുപയർ ദോശ വെയ്റ്റ് ലോസിന് സഹായിച്ചു'

' അരി ഭക്ഷണം പൂർണമായി ഒഴിവാക്കിയിരുന്നു. മധുരം, ചായ, കോഫി, മെെദ, ബേക്കറി പലഹാരങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്യെല്ലാം പൂർണമായി ഒഴിവാക്കി...' -  സുവർണ പറ‌ഞ്ഞു. 

ചെറുപയർ ദോശ വെയ്റ്റ് ലോസിന് ഏറെ നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തി. ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുമായിരുന്നു. മുരിങ്ങയില, ചീര, സാലഡ് എന്നിവ ധാരാളം കഴിക്കുമായിരുന്നു. ദിവസവും ഒരു റോബസ്റ്റ പഴം കഴിച്ചിരുന്നു...- സുവർണ പറ‌ഞ്ഞു.

'എ​ഗ് ഡയറ്റ്' എടുത്തിരുന്നു

' അത്താഴം ഏഴ് മണിക്ക് മുമ്പ് തന്നെ കഴിക്കുമായിരുന്നു. വെയ്റ്റ് ലോസിന് ഏറെ സഹായിച്ച ഒന്നാണ് 'എ​ഗ് ഡയറ്റ്' (egg diet). മുട്ട കൊണ്ടുള്ള ഡയറ്റ് ഭാരം കുറയ്ക്കാൻ നല്ലതാണ്. മാസത്തിൽ ഒരു ആഴ്ച എ​ഗ് ഡയറ്റ് എടുക്കുമായിരുന്നു. രാവിലെ രണ്ട് മുട്ടയും കുറച്ച് പച്ചക്കറികളും രാത്രി രണ്ട് മുട്ടയും സാലഡും കഴിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ ഒഴിവാക്കിയിരുന്നു. മറ്റൊന്ന്, രാവിലെ ഇഞ്ചി ചതച്ചത്, ജീരകം പൊടിച്ചത്, നാരങ്ങ നീര്, കറുവപ്പട്ട എന്നിവ ചേർത്ത ഇളം ചൂടുള്ള വെള്ളം കുടിക്കുമായിരുന്നു. ഇതും വെയ്റ്റ് ലോസിന് ഏറെ സഹായിച്ചു. പ്രാതലിന് അരമണിക്കൂർ മുമ്പ് ഈ വെള്ളം കുടിക്കാറുണ്ട്...' - സുവർണ പറ‌ഞ്ഞു. വീട്ടിൽ തന്നെയാണ് വർ‌ക്കൗട്ട് ചെയ്തിരുന്നത്. യൂട്യൂബ് നോക്കിയിട്ടാണ് വ്യായാമം ചെയ്തിരുന്നത്. ദിവസവും രാവിലെ അല്ലെങ്കിൽ വെെകിട്ട് ഒരു മണിക്കൂറാണ് വ്യായാമം ചെയ്തിരുന്നത്.

Read more ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്

നമ്മുടെ ശരീരമാണ്, ആവശ്യത്തിനുള്ള ഭക്ഷണം മതി

'നമ്മുടെ ശരീരമാണ്. ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ നൽകുക. വണ്ണം കുറയ്ക്കാൻ പറ്റില്ല എന്ന ചിന്ത മാറ്റുക. എനിക്കൊരു മാറ്റം വേണമെന്ന് ആ​ഗ്രഹിച്ചാൽ മാത്രമേ ഭാരം കുറയുകയുള്ളൂ. ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. പ്രോട്ടീൻ, ഫെെബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പച്ചക്കറികൾ ധാരാളം കഴിക്കുക. ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനമാണ്. പ്ലേറ്റിൽ വളരെ കുറച്ച് ഭാ​ഗം മാത്രം ചോറ് എടുക്കുക. ബാക്കി പച്ചക്കറികളും പയർവർ​ഗങ്ങളും ഉൾപ്പെടുത്തുക...'- സുവർണ പറ‌ഞ്ഞു. തൃശ്ശൂർ പാവറട്ടിയിലെ സെൻ്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജിലെ ബിഎഡ് വിദ്യാർത്ഥിനിയാണ് സുവർണ.

 

Latest Videos
Follow Us:
Download App:
  • android
  • ios