Health Tips : വൃക്കതകരാർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.

വൃക്കരോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരിയാണ്. രോഗം ഗുരുതമാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. വൃക്കതകരാറ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
നിങ്ങൾ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും എന്നിവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രണ്ട്...
വൃക്കസംബന്ധമായ പ്രശ്നങ്ങൾ രക്തത്തിൽ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. കിഡ്‌നി ഡിസോർഡർ ബാധിച്ച ഒരു രോഗിക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.
മൂന്ന്...
എപ്പോഴും തണുപ്പ് തോന്നുതും വൃക്കതകാരിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളർച്ചയും തോന്നിയാൽ ഉടനെ ഡോക്ടറെ കാണണം.
നാല്...
മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.
അഞ്ച്...
വൃക്ക തകരാറിന്റെയോ വൃക്കരോഗത്തിന്റെയോ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ പത കാണുന്നത്. മൂത്രത്തിൽ അമിതമായ കുമിളകൾ അല്ലെങ്കിൽ പത കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Read more താരൻ അകറ്റാൻ ഈ രണ്ട് ചേരുവകൾ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ
