പിറകില്‍ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; കിരീടമുറപ്പിക്കാന്‍ സിറ്റി ഇനിയും കാത്തിരിക്കണം
ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ പിറകില്‍ നിന്ന ശേഷം 3-1ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. 24-ാം മിനിറ്റില്‍ ബെര്‍ട്രാന്‍ഡ് ട്രായോറെയുടെ ഗോളിലൂടെ ആസ്റ്റണ്‍ വില്ല മുന്നിലെത്തി.
![Manchester United won over Aston Villa in EPL Manchester United won over Aston Villa in EPL](https://static-gi.asianetnews.com/images/01f52a369czns3thxhg7ws5f7e/gettyimages-1316675794-594x594-jpg_363x203xt.jpg)
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈഡിന് ജയം. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ പിറകില്‍ നിന്ന ശേഷം 3-1ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. 24-ാം മിനിറ്റില്‍ ബെര്‍ട്രാന്‍ഡ് ട്രായോറെയുടെ ഗോളിലൂടെ ആസ്റ്റണ്‍ വില്ല മുന്നിലെത്തി. ആദ്യ പകുതി ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റുകള്‍ക്കകം മാഞ്ചസ്റ്റര്‍ തിരിച്ചടിച്ചു. 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് മുന്‍ ചാംപ്യന്മാരെ ഒപ്പമെത്തിക്കുകയായിരുന്നു. നാല് മിനിറ്റിന് ശേഷം യുെൈനറ്റഡ് ലീഡെടുത്തു. മേസണ്‍ ഗ്രീന്‍വുഡാണ് ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ എഡിസണ്‍ കവാനി യുനൈറ്റഡിന്റെ വിജയം പൂര്‍ത്തിയാക്കി. ഹെഡ്ഡറിലൂടെയായിരുന്നു കവാനിയുടെ ഗോള്‍.
യുനൈറ്റഡിന്റെ വിജയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം വീണ്ടും വൈകിപ്പിച്ചു. ജയത്തോടെ 34 മത്സരങ്ങളില്‍ 70 പോയിന്റായി യുനൈറ്റഡിന്. സിറ്റിക്ക് 35 മത്സരങ്ങളില്‍ 80 പോയിന്റാണുള്ളത്. ലെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവര്‍ക്കെതിരെ യുനൈറ്റഡിന് മത്സരങ്ങളുണ്ട്. അതേസമയം, ശനിയാഴ്ച്ച ന്യൂകാസിലിനെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്ടണെ മറികടന്നിരുന്നു.
![left arrow](https://static-gi.asianetnews.com/v1/images/left-arrow.png)
![right arrow](https://static-gi.asianetnews.com/v1/images/right-arrow.png)