യാത്രക്കിടെ വിമാനത്തിലെ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങി യുവതി; കാരണമിതാണ്...
ജർമ്മനിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വിമാനത്തിൽ കയറിയ ഉടൻ ലിയ വിമാനത്തിലെ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങുകയായിരുന്നു.

ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് ഇഷ്ടമാണെങ്കില്‍, മറ്റു ചിലര്‍ക്ക് ഇഷ്ടമാകണമെന്നില്ല. ചിലത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുകയും ചെയ്യും. അത്തരത്തില്‍ നിലക്കടല അലര്‍ജിയുള്ള ഒരു യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ലിയ വില്യം എന്ന 27-കാരി യാത്രക്കിടെ വിമാനത്തിലെ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ജർമ്മനിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വിമാനത്തിൽ കയറിയ ഉടൻ ലിയ വിമാനത്തിലെ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങുകയായിരുന്നു. മറ്റാരും അത് വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് യുവതി എല്ലാ പാക്കറ്റും വാങ്ങിയത്. കാരണം മറ്റൊന്നുമല്ല, ഇവർക്ക് നിലക്കടല അലര്‍ജിയാണ്. മുമ്പ് ഒരു വിമാനത്തിൽ ആരോ ഒരു പൊതി നിലക്കടല തുറന്നപ്പോൾ ഇവര്‍ക്ക് അലര്‍ജിയുണ്ടായത്രേ. അതിനാലാണ് ഇവര്‍ വിമാനത്തിലെ മുഴുവൻ നിലക്കടല പാക്കറ്റുകളും വാങ്ങിയത്. ഇത്തരത്തില്‍ 48 പാക്കറ്റ് നിലക്കടലയാണ് ഇവര്‍ വാങ്ങിയത്. ഏകദേശം 13,000 രൂപ ആയിരുന്നു വില.
മുമ്പ് ഒരു ബിസിനസ് യാത്രയ്ക്കായി ഇവര്‍ അതേ എയർലൈനിൽ യാത്ര ചെയ്തപ്പോഴും ഒരു അനുഭവമുണ്ടായി. തനിക്ക് നിലക്കടല അലർജിയാണെന്ന് എല്ലാവരോടുമായി പറയാൻ താന്‍ പറഞ്ഞെന്നും തന്റെ അഭ്യർത്ഥന ക്യാബിൻ അറ്റൻഡന്റ് നിരസിച്ചതായും അത് എയർലൈനിന്റെ നയത്തിന് വിരുദ്ധമാണെന്നും യുവതി പറയുന്നു. എന്തായാലും ഇത്തവണ നിലക്കടല മുഴുവൻ താൻ വാങ്ങുകയാണെന്നും അപ്പോൾ മറ്റ് യാത്രക്കാർക്ക് നൽകാൻ സാധിക്കില്ലല്ലോ എന്നുമാണ് യുവതി പറഞ്ഞത്.
Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി...
