തലമുടി പെട്ടെന്ന് വളരാന്‍ കുടിക്കാം ഈ നാല് ചേരുവകള്‍ കൊണ്ടുള്ള ജ്യൂസ്

ഈ ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താനും ഒപ്പം തലമുടി വളരാനും സഹായിക്കും. 

Try this ABCG juice for faster hair growth azn

ശരീരത്തിന്‍റെ ആരോഗ്യം, ചര്‍മ്മത്തിന്‍റെ ആരോഗ്യം, തലമുടിയുടെ ആരോഗ്യം എന്നിവയ്ക്കൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രശ്നം. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്.  വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

അത്തരത്തില്‍ തലമുടി പെട്ടെന്ന് വളരാന്‍ സഹായിക്കുന്ന ഒന്നാണ് എബിസിജി ജ്യൂസ്. നെല്ലിക്ക (Amla),ബീറ്റ്റൂട്ട് (Beetroot),കറിവേപ്പില (Curry leaves), ഇഞ്ചി (Ginger) തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കുന്നതു കൊണ്ടാണ് ഈ ജ്യൂസ് 'എബിസിജി'  (ABCG) ജ്യൂസ് എന്ന് അറിയപ്പെടുന്നത്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ തലമുടി വളരാന്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും തലമുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. വിറ്റാമിൻ സി, ഫോസ്ഫറസ്, അയേൺ, കാത്സ്യം എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കും. ഇഞ്ചിയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. മൊത്തത്തില്‍ എബിസിജി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താനും ഒപ്പം തലമുടി വളരാനും സഹായിക്കും. 

എബിസിജി ജ്യൂസ് തയ്യാറാക്കേണ്ടത് ഇങ്ങനെ: 

രണ്ട് നെല്ലിക്ക, രണ്ട് ബീറ്റ്റൂട്ട്, ആറ് മുതല്‍ എട്ട് കറിവേപ്പില, കുറച്ച് ഇഞ്ചി എന്നിവയ്ക്കൊപ്പം ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. ഇനി ഈ ജ്യൂസ് ആഴ്ചയില്‍ മൂന്ന് തവണ കുടിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. ഇന്‍സ്റ്റഗ്രാമിലൂടെ ഈ പാനീയം തയ്യാറാക്കുന്ന വീഡിയോ പ്രചരിക്കുന്നത്. 

 

Also Read: വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കൂ; ഈ രോഗത്തെ തടയാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios