ഇപ്പോഴും വണ്ണം കുറഞ്ഞില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...
ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
![low calorie foods to lose weight azn low calorie foods to lose weight azn](https://static-gi.asianetnews.com/images/01h66rt7ctc496gjkg4aqhzxje/fotojet--47-_363x203xt.jpg)
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളില്‍ കലോറി കുറവാണ്. കൂടാതെ, ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.
രണ്ട്...
മധുരക്കിഴങ്ങ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
മൂന്ന്...
പ്രോട്ടീനും കാർബോഹൈഡ്രേറ്റും കലോറിയും കുറവുള്ള മറ്റൊരു ലഘു ഭക്ഷണമാണ് ബദാം. കുതിർത്ത ബദാം വെറും വയറ്റിൽ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
നാല്...
ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പകുതി കപ്പ് ബ്ലൂബെറി, സ്ട്രോബെറി, റാസബെറി തുടങ്ങിയവയില്‍ 32 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
അഞ്ച്...
സിട്രസ് പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...