കണ്ണ് മുതല്‍ കരളിന്‍റെ ആരോഗ്യം വരെ; അറിയാം ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍...

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ആപ്രിക്കോട്ട് സഹായിക്കും. കരളിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

Improving Eyesight To Preventing Liver Damage Benefits Of Apricot azn

നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ആപ്രിക്കോട്ട്. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ  ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പതിവായി ഇവ കഴിക്കുന്നത് കാഴ്ച ശക്തി കൂടാന്‍ സഹായിക്കും. 

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ആപ്രിക്കോട്ട് സഹായിക്കും. കരളിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. പതിവായി ഇവ കഴിക്കുന്നത് കരള്‍ രോഗ സാധ്യതകളെ കുറയ്ക്കും. അയേണ്‍ സമ്പുഷ്ടമായ ഫലമായതിനാല്‍ തന്നെ ഇത് കഴിക്കുന്നതിലൂടെ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ  ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇവയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. 

ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുന്നത് ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ,  ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഇവ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് നല്ല യുവത്വം പ്രധാനം ചെയ്യുന്നതിനും സഹായിക്കും. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ചാമ്പയ്ക്ക കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios