വ്യത്യസ്ത രുചിയിൽ പാഷൻ ഫ്രൂട്ട് ലൈം ജ്യൂസ് ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് 
വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

how to make passion fruit lime juice recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

how to make passion fruit lime juice recipe

 

പാഷൻ ഫ്രൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിൻ, വിറ്റാമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ പാഷൻ ഫ്രൂട്ട് കൊണ്ടൊരു കിടിലൻ ജ്യൂസ് എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • പാഷൻ ഫ്രൂട്ട്             3 എണ്ണം 
  • നാരങ്ങ                        1 എണ്ണം 
  • പഞ്ചസാര                   5 സ്പൂൺ 
  • വെള്ളം                        4 ഗ്ലാസ്‌ 
  • ഐസ് ക്യൂബ്             5 എണ്ണം 
  • ഇഞ്ചി                           1 കഷ്ണം 

തയ്യാറാക്കുന്ന വിധം

നാരങ്ങാനീരും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഒന്ന് അരിച്ചെടുത്ത് അതിനുശേഷം അതിലേക്ക് പാഷൻ ഫ്രൂട്ട് ചേർത്ത് കൊടുക്കുക. കുറച്ച് ഐസ്ക്യൂബ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട് ലെെം ജ്യൂസ്. 

രുചികരവും ആരോഗ്യപ്രദവുമായ കുക്കുമ്പർ ലെമൺ ജ്യൂസ്‌ തയ്യാറാക്കാം; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios