വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം; അതും 'സിമ്പിള്‍' ആയി

'സിമ്പിള്‍' ആയിത്തന്നെ നമുക്ക് വീട്ടില്‍ വച്ച് പനീര്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യാമെന്നാണ് ഇനി വിശദീകരിക്കുന്നത്. ആകെ രണ്ടേ രണ്ട് ചേരുവകളേ വീട്ടില്‍ പനീര്‍ തയ്യാറാക്കാന്‍ ആവശ്യമുള്ളൂ. ഒന്ന് പാല്‍, രണ്ട്- വിനാഗിരി അല്ലെങ്കില്‍ ചെറുനാരങ്ങാനീര്

how to make homely paneer in simple method

ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള വെജിറ്റേറിയന്‍ വിഭവമാണ് പനീര്‍. പനീര്‍ ടിക്കയോ സ്‌പൈസി പനീര്‍ മസാലയോ ഫ്രൈയോ എന്തുമാകട്ടെ പനീര്‍ നല്‍കുന്ന സ്വാദിഷ്ടമായ അനുഭവം ഒന്ന് വേറെ തന്നെയാണ്. 

മിക്കപ്പോഴും നാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റോ പനീര്‍ റെഡി മെയ്ഡായി വാങ്ങിക്കുകയാണ് പതിവ്. ചിലരെങ്കിലും പനീര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാറുമുണ്ട്. എന്നാല്‍ പനീര്‍ തയ്യാറാക്കാന്‍ വളരെയധികം പ്രയാസമാണെന്ന ധാരണയില്‍ മിക്കവരും ഇതിന് മുതിരാറില്ലെന്നതാണ് സത്യം. 

യഥാര്‍ത്ഥത്തില്‍ 'സിമ്പിള്‍' ആയിത്തന്നെ നമുക്ക് വീട്ടില്‍ വച്ച് പനീര്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യാമെന്നാണ് ഇനി വിശദീകരിക്കുന്നത്. ആകെ രണ്ടേ രണ്ട് ചേരുവകളേ വീട്ടില്‍ പനീര്‍ തയ്യാറാക്കാന്‍ ആവശ്യമുള്ളൂ. ഒന്ന് പാല്‍, രണ്ട്- വിനാഗിരി അല്ലെങ്കില്‍ ചെറുനാരങ്ങാനീര്. 

 

how to make homely paneer in simple method

 

അഞ്ച് കപ്പോളം പാല്‍ വച്ച് പനീര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം വലിയൊരു പാത്രത്തില്‍ പാലൊഴിച്ച് തിളപ്പിക്കാന്‍ വയ്ക്കണം. തിളച്ചുവരുമ്പോള്‍ തീ കുറച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയോ ചെറുനാരങ്ങാനീരോ ചേര്‍ക്കണം. 

ആസിഡ് അടങ്ങിയ മിശ്രിതം ചേരുന്നതോടെ പാല്‍ പിരിയാന്‍ തുടങ്ങും. കട്ടിയായ ഭാഗങ്ങള്‍ വേറെയും നീര് വേറെയുമായി പൂര്‍ണമായി മാറിക്കഴിയുമ്പോള്‍ തീ കെടുത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്തെന്നാല്‍, പാല്‍ പിരിയുമ്പോള്‍ കട്ടിയുള്ള ഭാഗം ക്രീമി ആയോ, കൊഴുത്ത രൂപത്തിലോ കിടക്കരുത്. അങ്ങനെയെങ്കില്‍ തീ വീണ്ടും ഓണ്‍ ചെയ്ത് ഇവ കട്ടിയായി മാറും വരെ തന്നെ പിരിക്കണം. 

പൂര്‍ണമായും പിരിഞ്ഞ പാല്‍ വാങ്ങി വെച്ച്, ഒരു മസ്ലിന്‍ തുണിയിലേക്ക് ഇത് അരിച്ചെടുക്കാം. ശേഷം തുണിക്കകത്തുള്ള പനീര്‍ വെള്ളം വാര്‍ന്ന് കട്ടിയാകാന്‍ വേണ്ടി തുണി സ്വല്‍പം മുറുക്കി കെട്ടിവയ്ക്കാം. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 'ഹോംലി' പനീര്‍ റെഡിയാകും. ഇനിയിത് ഇഷ്ടാനുസരണം മുറിച്ചെടുത്ത് കറിയോ, മസാലയോ എന്തുമാക്കി തയ്യാറാക്കാം. 

Also Read:- കിടിലൻ പനീര്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ...

Latest Videos
Follow Us:
Download App:
  • android
  • ios