'ബോള്‍ഡ് ആന്‍റ് ഗ്ലാമറസ്' റിമ കല്ലിങ്കല്‍; ഫോട്ടോ ഷൂട്ട് വീഡിയോ

  • നടി റിമ കല്ലിങ്കലിന്‍റെ ഫോട്ടോഷൂട്ട് വീഡിയോ
Rima Kallingal  JFW Cover Shoot Video

ജെഎഫ്ഡബ്യുവിന് വേണ്ടി നടി റിമ കല്ലിങ്കലിന്‍റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബോള്‍ഡ് ആന്‍റ് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്.

സിനിമ എന്ന മാധ്യമത്തെ കൂടുതൽ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും കാരണമായത് ശ്യാമപ്രസാദ് എന്ന സംവിധായകൻ കാരണമാണെന്നും 
ആദ്യ സിനിമയായ ഋഥു ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നുവെന്നും റിമ പറയുന്നു. മികച്ച ടീം ആയിരുന്നു ഋഥുവിലേത്. എല്ലാവരും പുതുമുഖങ്ങളായിരുന്നു. ശ്യാമപ്രസാദ് എന്ന സംവിധായകന്‍റെ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത് എന്നതുകൊണ്ട് മാത്രമാണ് സിനിമയെ ഒരു തൊഴില്‍ മാത്രമായി കാണാതിരിക്കുന്നതെന്നും റിമ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios