ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കും; വന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു; സംവിധാനം പഠാന്‍ സംവിധായകന്‍

ചിത്രത്തില്‍ റോ ഏജന്‍റായ പഠാനായി ഷാരൂഖും, മറ്റൊരു രഹസ്യ ഏജന്‍റായ ടൈഗറായി സല്‍മാനും എത്തും. ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഈ ആക്ഷന്‍ ചിത്രം എന്നാണ് വിവരം.

Salman Khan and Shah Rukh Khan-starrer Tiger vs Pathaan to be directed by Siddharth Anand vvk

മുംബൈ: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ഒന്നിച്ച് അണിനിരത്തി ടൈഗര്‍ VS പഠാന്‍ എന്ന ചിത്രം ഒരുക്കാന്‍ യാഷ് രാജ് ഫിലിംസ് ഒരുങ്ങുന്നുവെന്ന് വിവരം. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടൈഗര്‍ 3, അതിന് ശേഷം വാര്‍ 2 എന്നീ പടങ്ങള്‍ക്ക് ശേഷം ആയിരിക്കും ടൈഗര്‍ VS പഠാന്‍ ഒരുങ്ങുക എന്നാണ് വിവരം. സിദ്ധാര്‍ത്ഥ് ആനന്ദ് ആയിരിക്കും ഈ ആക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് വിവരം. 

ചിത്രത്തില്‍ റോ ഏജന്‍റായ പഠാനായി ഷാരൂഖും, മറ്റൊരു രഹസ്യ ഏജന്‍റായ ടൈഗറായി സല്‍മാനും എത്തും. ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഈ ആക്ഷന്‍ ചിത്രം എന്നാണ് വിവരം. ഇപ്പോള്‍ ഹൃഥ്വിക് റോഷന്‍ നായകനായ ഫൈറ്റര്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സിദ്ധാര്‍ത്ഥ് ആനന്ദ് അതിന് ശേഷമായിരിക്കും പുതിയ ചിത്രം എന്നാണ് വിവരം. നേരത്തെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

അതേ സമയം ഇപ്പോള്‍ സ്പൈ യൂണിവേഴ്സിലെ പഠാന്‍ വന്‍ വിജയമായതോടെ  വാർ 2 ന്‍റെ ആലോചനയിലാണ് യാഷ് രാജ് എന്നാണ് വിവരം. ഏറ്റവും പുതിയ വിവരം അനുസരിച്ച്  തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയര്‍ എന്‍ടിആര്‍ വാര്‍ 2ല്‍ എത്തുന്നു എന്നാണ്  റിപ്പോർട്ടുകൾ വരുന്നത്. 

ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഇത് ഔദ്യോഗിക വിവരമാണ്.  വാര്‍ 2വില്‍ ഹൃത്വിക്-ജൂനിയർ എൻടിആർ എന്നിവര്‍ എത്തുന്നു. വന്‍ മാറ്റമാണ് വാര്‍ 2 കാസ്റ്റിംഗില്‍ വൈആര്‍എഫ് വരുത്തിയിരിക്കുന്നത്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ആദ്യമായി വാർ 2-ൽ സ്‌ക്രീൻ പങ്കിടും. അയൻ മുഖർജി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക" സൂപ്പർ ചാരനായ കബീറിന്റെ വേഷം ഹൃത്വിക് വീണ്ടും അവതരിപ്പിക്കുമ്പോള്‍. ജൂനിയർ എൻടിആർ ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരിക്കുമോ എത്തുക എന്ന സസ്പെന്‍സാണ് ഇനി ബാക്കി.

അതേ സമയം വാര്‍ത്ത ഏജന്‍സി എഎന്‍ഐയും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നുണ്ട്. ഹൃത്വിക്-ജൂനിയർ എൻടിആർ ബോക്സ് ഓഫീസ് പോരാട്ടം എന്ന നിലയിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഒരുങ്ങാന്‍ പോകുന്നത്.ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്. ആദിത്യ ചോപ്രയുടെ ഈ നീക്കം ഒരു ഹിന്ദി ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിക്കാന്‍ കാരണമായേക്കും. 

വാര്‍ 2 വരുന്നു: ഹൃത്വികിന്‍റെ വില്ലനായി ജൂനിയര്‍ എന്‍ടിആര്‍

തിയറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പഠാന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios