comscore

Bigg Boss Season 6

Bigg Boss Malayalam Season 4 a new love track
Gallery Icon

Bigg Boss: ബിഗ് ബോസ് വീട്ടില്‍ മറ്റൊരു ത്രികോണ പ്രണയ ആരോപണം കൂടി ?

ലിപ്പായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് വീട്ടിലെ സ്ഥായിഭാവമെങ്കില്‍ ഈ ആഴ്ചയില്‍ നേരെ തിരിച്ചും, സമാധാനമായിരുന്നു മെയിന്‍. അങ്ങനെ ഇരിക്കെയാണ് ബിഗ് ബോസ് ഒറ്റ രാത്രികൊണ്ട് ബിഗ് ബോസ് വീട്ടിലെ സുഖസൗകര്യങ്ങളെല്ലാം പിന്‍വലിച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റ മത്സര്‍ത്ഥികള്‍ കണ്ടത് ഉടുവസ്ത്രം മാത്രം. മറ്റെല്ലാം... അടുക്കളയും കിടപ്പ് മുറിയും എന്തിന് ശുചി മുറി പോലും ബിഗ് ബോസ് പുതിയ ടാസ്കിന്‍റെ ഭാഗമായി പൂട്ടിക്കളഞ്ഞു. പിന്നെ ഓരോ സൗഭാഗ്യവും വീണ്ടെടുക്കാന്‍ ഓരോ ടാസ്കുകളും ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി അഖിലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഓരോരോ ടാസ്കുകള്‍ വിജയിച്ച് നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ ഓരോന്നായി തിരിച്ച് പിടിക്കുകയാണ്. അപ്പോഴും തങ്ങളുടെ നിയന്ത്രണം വിടാന്‍ മത്സരാര്‍ത്ഥികളാരും മുതിര്‍ന്നില്ല. ഇതിനിടെയാണ് ബിഗ് ബോസ് ഒരു പുതിയ സ്കിറ്റുമായി രംഗത്തെത്തിയത്. അത് ഈ ആഴ്ചയിലെ അങ്കത്തിനുള്ള വഴിമരുന്നായി മാറുമോയെന്ന ആശങ്കയിലാണ് ക്യാപ്റ്റന്‍ അഖില്‍.