യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമര്‍ദ്ദനം: മൂന്നു പേര്‍ പിടിയില്‍ 

എളേറ്റില്‍ വട്ടോളി ചോലയില്‍ മുഹമ്മദ് ജസീമാണ് (25) ക്രൂരമായ ആക്രമണത്തിനിരയായത്.

vattoli attack case three youth arrested joy

കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദു റസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് കൊടുവളളി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

അബ്ദു റസാഖിനെ ചൊവാഴ്ച വീട്ടില്‍ നിന്നും സക്കരിയ, റിയാസ് എന്നിവരെ ബുധനാഴ്ച രാവിലെ ആവിലോറേ റോഡില്‍ നിന്നുമാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ മാസം പന്ത്രണ്ടിനായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളി ചോലയില്‍ മുഹമ്മദ് ജസീമാണ് (25) ക്രൂരമായ ആക്രമണത്തിനിരയായത്. ജസീമിന്റെ കടയില്‍ എത്തിയാണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറില്‍ കയറ്റി കൊണ്ടുപോയത്. കത്തറമ്മല്‍ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാള്‍ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് കേസ്.

മുര്‍സീനയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

 

Latest Videos
Follow Us:
Download App:
  • android
  • ios