ത്രസിപ്പിച്ച് ധവാന്‍റെ സെഞ്ചുറി, രോഹിതിനും കോലിക്കും അര്‍ധ സെഞ്ചുറി; ഓവലില്‍ ഇന്ത്യന്‍ പടയോട്ടം

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. ഓവലില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്

India vs Australia Shikhar Dhawan Century

ഓവല്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. ഓവലില്‍ 53 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ധവാന്‍ 95 പന്തില്‍ ശതകം തികച്ചു. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതോടെ ടീം ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 45 ഓവറില്‍ 2 വിക്കറ്റിന് 293 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോലിയും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്‌ട്രേലിയക്ക് ആശ്വാസം നല്‍കി. ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിട്ടത്. സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറില്‍ രോഹിതിനെ വമ്പന്‍ പറക്കലിനൊടുവില്‍ കോള്‍ട്ടര്‍ നൈല്‍ നിലത്തിട്ടു. പിന്നാലെ വന്ന കോള്‍ട്ടര്‍ നൈലിനെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിക്ഷിച്ചു. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios