മാര്‍ക് ലിസ്റ്റോസെല്ല ടാറ്റ മോട്ടോര്‍സ് ഇന്ത്യയുടെ തലവന്‍

ടാറ്റയുടെ കമേഴ്‌സ്യല്‍ വാഹനങ്ങളെ ഇന്ത്യയില്‍ ലാഭത്തിലെത്തിക്കുക എന്നതിനൊപ്പം ഏഷ്യയിലെമ്പാടും വളര്‍ച്ച നേടുകയെന്ന ലക്ഷ്യവും മാര്‍കിന്റെ നിയമനത്തിലൂടെ ടാറ്റ മോട്ടോര്‍സിന്റെ പാരന്റ് കമ്പനിയായ ടാറ്റ സണ്‍സ് ലക്ഷ്യമിടുന്നുണ്ട്.
 

Tata Motors appint Mark Listosella as CEO

ദില്ലി: രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ലിമിറ്റഡ് തങ്ങളുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി മാര്‍ക് ലിസ്റ്റോസെല്ലയെ നിയമിക്കാന്‍ തീരുമാനിച്ചു. കമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്ത്യയിലെ ബിസിനസിന്റെ തലവനാണ് ഇദ്ദേഹം. ജര്‍മനിയിലെ ഡെയിംലെര്‍ എന്ന കമ്പനിയുടെ ഫുസോ ട്രക് ആന്റ് ബസ് കോര്‍പറേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായിരുന്നു നേരത്തെ.

അതിന് മുന്‍പ് ഡെയിംലെര്‍ ഇന്ത്യാ കമ്മേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇയുമായും ഏഷ്യാ വിഭാഗം തലവനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍കിന്റെ അനുഭവ സമ്പത്ത് ടാറ്റ മോട്ടോര്‍സിന്റെ ഇന്ത്യ ബിസിനസിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

നിലവിലെ സിഇഒ ഗണ്ടര്‍ ബട്‌ചെക് അദ്ദേഹത്തിന്റെ പദവിയില്‍ ജൂണ്‍ മാസം വരെ തുടരും. ടാറ്റയുടെ കമേഴ്‌സ്യല്‍ വാഹന വിപണി കൊവിഡില്‍ പകച്ചു നില്‍ക്കുന്ന കാലത്താണ് മാര്‍കിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സ്ട്രാറ്റജിക് പങ്കാളിയെ കമ്പനി തിരയുന്ന ഘട്ടത്തില്‍ കൂടിയാണ് നിയമനം.

ടാറ്റയുടെ കമേഴ്‌സ്യല്‍ വാഹനങ്ങളെ ഇന്ത്യയില്‍ ലാഭത്തിലെത്തിക്കുക എന്നതിനൊപ്പം ഏഷ്യയിലെമ്പാടും വളര്‍ച്ച നേടുകയെന്ന ലക്ഷ്യവും മാര്‍കിന്റെ നിയമനത്തിലൂടെ ടാറ്റ മോട്ടോര്‍സിന്റെ പാരന്റ് കമ്പനിയായ ടാറ്റ സണ്‍സ് ലക്ഷ്യമിടുന്നുണ്ട്.

ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ ടാറ്റ മോട്ടോര്‍സ് ഇന്ത്യയുടെ ബിസിനസില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വളര്‍ച്ച നേടാനായിരുന്നു. 14360 കോടി രൂപയാണ് വരുമാനം. കമ്പനിയുടെ നഷ്ടം 38.6 ശതമാനം കുറഞ്ഞ് 638 കോടിയിലെത്തി. പാസഞ്ചര്‍ വാഹന വിപണനത്തില്‍ 56 ശതമാനം വളര്‍ച്ച നേടാനായത് ഗുണമായി. 77200 യൂണിറ്റാണ് വിറ്റത്. എന്നാല്‍ കമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പന 24 ശതമാനം കുറഞ്ഞ്, 74900 യൂണിറ്റായത് തിരിച്ചടിയായി.
 

Latest Videos
Follow Us:
Download App:
  • android
  • ios