വമ്പൻ ബിസിനസ് പദ്ധതിയുമായി റിലയൻസ് എത്തുന്നു: വൻ തുകയ്ക്ക് സ്ട്രാന്റ് ലൈഫ് സയൻസസിന്റെ ഓഹരികൾ വാങ്ങും
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല കോർപ്പറേഷനാണ് മുകേഷ് അംബാനിയുടെ ആർഐഎൽ.
![ril acquires Strand Life Sciences shares ril acquires Strand Life Sciences shares](https://static-gi.asianetnews.com/images/01f786b6hryk32gndj534rpvbm/mukesh-ambani-1100x733-jpg_363x203xt.jpg)
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെൻചേഴ്സ് 393 കോടി രൂപയ്ക്ക് സ്ട്രാന്റ് ലൈഫ് സയൻസസിന്റെ 10 രൂപ നിരക്ക് വരുന്ന 22.8 ദശലക്ഷം ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
160 കോടി രൂപ മൂല്യമുളള തുടർ നിക്ഷേപം 2023 മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം നിക്ഷേപം പൂർത്തിയാകുന്നതോടെ സ്ട്രാൻഡിലെ റിലയൻസിന്റെ ഇക്വിറ്റി ഷെയർ മൂലധനത്തിന്റെ 80.3 ശതമാനമായി മാറും. 2000 ഒക്ടോബർ 6 ന് ആരംഭിച്ച സ്ട്രാന്റ്, ബയോ ഇൻഫോർമാറ്റിക്സ്- ഹെൽത്ത് കെയർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2021 ലെ സ്ട്രാൻഡിന്റെ വിറ്റുവരവ് 88.70 കോടി രൂപയാണ്. അറ്റാദായം (നഷ്ടം) 8.48 കോടി രൂപയുമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല കോർപ്പറേഷനാണ് മുകേഷ് അംബാനിയുടെ ആർഐഎൽ. ഹൈഡ്രോകാർബൺ പര്യവേക്ഷണവും ഉൽപാദനവും, പെട്രോളിയം ശുദ്ധീകരണവും വിപണനവും, പെട്രോകെമിക്കൽസ്, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയാണ് റിലയൻസിന്റെ പ്രധാനം ബിസിനസ്സുകൾ. പുതിയ ഏറ്റെടുക്കലിലൂടെ പുതിയ വ്യവസായ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച, ആർ ഐ എല്ലിന്റെ ഓഹരികൾ 4.12 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 2,388.25 രൂപയിലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
![left arrow](https://static-gi.asianetnews.com/v1/images/left-arrow.png)
![right arrow](https://static-gi.asianetnews.com/v1/images/right-arrow.png)