ഏറ്റവും കുറഞ്ഞ നിരക്കില്‍ 'വിമാനടിക്കറ്റുകള്‍', ഗോ എയറിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഇങ്ങനെ

ഗോ എയര്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ.  2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.
 

go air announce offer tickets

കൊച്ചി : അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.  2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോ എയറിന്റെ  ആഭ്യന്തര  ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍. ഈ മാസം മൂന്ന് മുതല്‍ എട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2,220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഗോ എയര്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ.  2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.

അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ദില്ലി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, പോര്‍ട്ട് ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗോഎയര്‍ പ്രതിദിനം 300 വിമാന സര്‍വീസുകള്‍ നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്‌കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്‍പ്പെടെ ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുണ്ട്, ഇതു കൂടാതെ പുതിയ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്‌ളൈറ്റുകള്‍  ഉടന്‍ ആരംഭിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios