കൊറോണ മൂലം രണ്ട് കമ്പനികൾ പ്ലാന്റുകൾ അടച്ചു, ആപ്പിൾ ഫോണിന് പണികിട്ടി !
ഉത്തർപ്രദേശിലെ നോയിഡയിലെ ഫാക്ടറി സാംസങ് നേരത്തെ അടച്ചിരുന്നു. എൽജി, മോട്ടോറോള, വിവോ, ഒപ്പൊ, റിയൽമി എന്നിവയുടെ പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രമുഖ ടെക് കമ്പനികൾ ഇന്ത്യയിലെ ഉൽപ്പാദനം താത്കാലികമായി നിർത്തുന്നു. ആപ്പിളിന്റെ മാനുഫാക്ചറിങ് രംഗത്തെ പങ്കാളികളായ ഫോക്സ്കോൺ, വിസ്ത്രോൺ എന്നിവരാണ് താത്കാലികമായി നിർമ്മാണം അവസാനിപ്പിച്ചിരിക്കുന്നത്.
ബെംഗളുരുവിലെ വിസ്ത്രോൺ പ്ലാന്റിൽ ഐഫോൺ 6എസ്, ഐഫോൺ 7 എന്നിവയുടെ അസംബ്ലിങ് ആണ് നടക്കുന്നത്. ചെന്നൈ ശ്രീ പെരുംമ്പത്തൂറിലെ ഫോക്സ്കോൺ പ്ലാന്റിലാണ് ഐഫോൺ എക്സ്ആർ ഉൽപ്പാദിപ്പിക്കുന്നത്. കമ്പനികൾ പ്ലാന്റുകൾ അടച്ചതോടെ ആപ്പിൾ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ഉൽപാദനം നിലച്ചു.
വിസ്ത്രോൺ, ഫോക്സ്കോൺ എന്നീ കമ്പനികൾ ഷവോമിയുടെ ഉൽപ്പന്നങ്ങളും അസംബിൾ ചെയ്ത് നൽകുന്നുണ്ട്.
ഉത്തർപ്രദേശിലെ നോയിഡയിലെ ഫാക്ടറി സാംസങ് നേരത്തെ അടച്ചിരുന്നു. എൽജി, മോട്ടോറോള, വിവോ, ഒപ്പൊ, റിയൽമി എന്നിവയുടെ പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.
