നവംബർ 1 ന് ദില്ലിയിലും സ്കൂളുകൾ തുറക്കും; സമ്മിശ്ര പ്രതികരണവുമായി രക്ഷിതാക്കൾ
സ്കൂളുകൾ തുറക്കാനുള്ള ദില്ലി സർക്കാരിന്റെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി രക്ഷിതാക്കൾ. പഠന നഷ്ടം നികത്താൻ സ്കൂളുകൾ തുറക്കണമെന്ന് ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ദില്ലി: സ്കൂളുകൾ തുറക്കാനുള്ള (School reopening) ദില്ലി സർക്കാരിന്റെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി രക്ഷിതാക്കൾ. പഠന നഷ്ടം നികത്താൻ സ്കൂളുകൾ തുറക്കണമെന്ന് ചില രക്ഷിതാക്കൾ (parents) അഭിപ്രായപ്പെട്ടു. മലിനീകരണത്തിനും കൊവിഡ് പ്രതിസന്ധിക്കും ഇടയിൽ സ്കൂൾ തുറക്കുന്നതിൽ ചിലർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. അതേ സമയം ഓഫ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്നും 50 ശതമാനം വിദ്യാർത്ഥികളുമായി നവംബർ 1 മുതൽ സ്കൂളുകളിൽ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്നും ദില്ലി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 19 മാസങ്ങളായി സ്കൂളുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്.
പി എസ് സി മുഖ്യ പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികള്‍ ഇവയാണ്...
സ്കൂൾ തുറക്കുന്ന അത്യാവശ്യമായ കാര്യമാണെന്നും കൊവിഡിനൊപ്പെ ജീവിക്കാൻ പഠിക്കണമെന്ന് തങ്ങൾക്കറിയാമെന്നും ദില്ലി സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് വളരെയധികം പഠനം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ നേരത്തെ തന്നെ സ്കൂളുകൾ തുറക്കേണ്ടതായിരുന്നുവെന്നാണ് പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് അഗർവാളിന്റെ അഭിപ്രായം. വിദ്യാർത്ഥികൾ അനുഭവിക്കുന്ന പഠന നഷ്ടം, പ്രത്യേകിച്ച് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലുള്ളവർക്ക് നികത്താൻ സാധിക്കില്ല.
കെൽട്രോണിൽ തൊഴിലധിഷ്ഠിത ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
അതേസമയം കുട്ടികളുടെ ഗതാഗത സൗകര്യത്തെക്കുറിച്ചും രക്ഷിതാക്കൾ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഉത്സവ സീസണിലുണ്ടാകുന്ന തിരക്ക് കൊവിഡ് സാധ്യത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ എല്ലാ വർഷവും മലിനീകരണ തോത് വർദ്ധിക്കുന്നതിനെ തുടർന്ന് നവംബറിൽ സ്കൂളുകൾ അടച്ചിടാറുണ്ട്. ഏതാനും സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയും വിവിധ രാജ്യങ്ങളിൽ കൊവിഡ് വകഭേദങ്ങൾ മൂലം സ്ഥിതി വഷളാകുകയും ചെയ്ത സാഹചര്യത്തിൽ സ്കൂൾ തുറക്കാനുള്ള ദില്ലി സർക്കാരിന്റെ തീരുമാനം ശരിയല്ലെന്നും ചില രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
ദില്ലിയിൽ കൊവിഡ് സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 1 മുതൽ 12 ക്ലാസുകളും കോളേജുകളും കോച്ചിംഗ് ക്ലാസുകളും ആരംഭിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് സ്കൂളുകളിലെ എല്ലാ ക്ലാസ്സുകളും വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്.
