സാങ്കേതിക സർവ്വകലാശാലയിൽ എം ടെക് കോഴ്സ്, കിറ്റ്സിൽ എംബിഎ ട്രാവൽ ആന്റ് ടൂറിസം
എ.പി.ജെ.അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ഗവ.എൻജിനിയറിങ് കോളേജ് ബർട്ടൻഹിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
![M tech course and MBA travel and tourism courses M tech course and MBA travel and tourism courses](https://static-gi.asianetnews.com/images/01eqhtxnwze1t4akfeqv09vcqd/pjimage--4--jpg_363x203xt.jpg)
തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ (technological university) കീഴിൽ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൻഹിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക്. കോഴ്‌സിന് (M tech Course) അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in / www.gecbh.ac.in, 7736136161, 9995527866. ഒക്‌ടോബർ 16നകം അപേക്ഷിക്കണം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സർവകലാശാലയിൽ നിന്ന് അൻപത് ശതമാനം മാർക്കുളള (സംവരണ വിഭാഗത്തിന് സർവകലാശാല മാനദണ്ഡം അനുസരിച്ച് മാർക്ക് ഇളവ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.kittsedu.org വഴി 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9895299870/ 8111823377, 0471-2329539, 2329468.
![left arrow](https://static-gi.asianetnews.com/v1/images/left-arrow.png)
![right arrow](https://static-gi.asianetnews.com/v1/images/right-arrow.png)