Kerala Jobs 22 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ഇൻസ്ട്രക്ടർ, ആയുർവേദ തെറാപ്പിസ്റ്റ്, അക്കൗണ്ടന്റ്

ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ക്്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. 

Kerala Jobs 22 September 2022 job vacancies

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രേണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ടെക്‌നോളജിയിൽ ബിരുദമുള്ള 60 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ 27ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2300484.

അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചറർ (ഒഴിവ്-1, യോഗ്യത: ഒന്നാം ക്ലാസ്സ് സിവിൽ എൻജിനിയറിങ് ബി.ടെക്/ ബി.ഇ) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ 10 ന് കോളേജിൽ നടത്തും. വിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേയ്ക്ക് താത്കാലികമായി പ്രതിദിനവേതനടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 29ന് രാവിലെ 11 കൂടിക്കാഴ്ച നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ പത്തിന് ആരംഭിക്കും. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പാനലിലേക്ക് അപേക്ഷിക്കാം
ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ക്്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനായി എം.എസ്.സി  സൈക്കോളജി കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എംഎസ്ഡബ്ള്യൂ/ എംഎ  സോഷ്യോളജി കൂടാതെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ പാനലിലേക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ  ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ  ശിശുസംരക്ഷണ ഓഫീസ്, ഓപ്പോസിറ്റ് എസ്ബിഐ, റോട്ടറി ജംഗ്ഷന്‍,  പൂജപ്പുര-695012 എന്ന വിലാസത്തില്‍ നേരിട്ടോ tvmdcpu2015@gmail.com എന്ന മെയിലിലോ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712345121

സി-ഡിറ്റില്‍ ഒഴിവ്
സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ ഡിവിഷനില്‍ എ ആര്‍/വി ആര്‍ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയ്‌നീസ് ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 15000 രൂപയാണ് ശമ്പളം. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്/ഐ.റ്റി/എഞ്ചിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും C++/C പ്രോഗ്രാമിങ്ങിലുള്ള കഴിവുമാണ് യോഗ്യത. സി -ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 11 മുതല്‍ 1.30 വരെയാണ് അഭിമുഖം. പ്രായപരിധി 30 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9847661702

സുവോളജിക്കൽ പാർക്കിൽ കരാർ നിയമനം 
തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ മൃഗശാല സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷാഫോറവും വിശദവിവരവും വനംവകുപ്പിൻറെ  വെബ്സൈറ്റിൽ (www.forest.kerala.gov.in) ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. ഫോൺ 9447979176.

അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന ആര്‍.കെ.ഐ. ഇ.ഡി.പി സംരംഭകത്വ വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. എട്ട് പഞ്ചായത്തിലും നഗരസഭയിലും സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗമായ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35നും മധ്യേ. അക്കൗണ്ടിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491- 2505627.
 

Latest Videos
Follow Us:
Download App:
  • android
  • ios