മെഡിക്കൽ കോളേജ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; തമിഴ്നാട് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്തെ 11 മെഡിക്കൽ കോളേജുകളിലേക്ക് 800 സീറ്റുകൾ കൂടി അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു

asked to centre to increase medical college seats says tamilnadu healthminister

ചെന്നൈ: സംസ്ഥാനത്തെ 11 മെഡിക്കൽ കോളേജുകളിലേക്ക് 800 സീറ്റുകൾ (800 Seats) കൂടി അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ (Health Minister) പറഞ്ഞു. 850 വിദ്യാർഥികളെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 1,650 വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനായി 800 സീറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ദേശീയ കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോ​ഗത്തിൽ പങ്കെടുത്ത ശേഷം ദേശീയ തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാ സുബ്രഹ്ണ്യന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  തമിഴ്‌നാട് സർക്കാരിന്റെ 11 ആവശ്യങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മധുരയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പദ്ധതി വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമേ, കോയമ്പത്തൂരിൽ എയിംസ് അനുവദിക്കണമെന്നും പറഞ്ഞു. മന്ത്രി പറഞ്ഞു. നവംബർ അവസാനത്തോടെ ജനങ്ങൾക്ക് കൊവിഡ് 19 വാക്സിന്റെ ആദ്യഡോസ് വിതരണം പൂർത്തിയാക്കാനും രണ്ടാമത്തെ ഡോസ് നൽകാനുള്ള പദ്ധതികൾ തയ്യാറാക്കാനും ആരോ​ഗ്യമന്ത്രിമാരുടെ ​യോ​ഗത്തിൽ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസ് നൽകുന്നതിന് ആവശ്യമായ അളവിൽ കോവാക്സിൻ കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios