Fine arts College Course : ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 14 ന് മുമ്പ്
അപേക്ഷ ഫെബ്രുവരി 14 വരെ സ്വീകരിക്കും.

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ (Fine Arts College) എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് (Courses) അപേക്ഷ (application) ക്ഷണിച്ചു. അപേക്ഷാഫോമും പ്രൊസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 55 രൂപ, 90 രൂപയ്ക്ക് അപേക്ഷ ലഭിക്കും. അപേക്ഷാഫോം തപാലിൽ ലഭിക്കേണ്ടവർ 140 രൂപ / 90 രൂപയുടെ ഡി.ഡി പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന പേരിൽ എടുക്കണം. അപേക്ഷ ഫെബ്രുവരി 14 വരെ സ്വീകരിക്കും. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ സഹിതം അപേക്ഷ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.
