ഈ ഓണത്തിന് ഹ്യൂണ്ടായ് സ്വന്തമാക്കൂ ; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 2കോടി രൂപ വരെയുള്ള സമ്മാനം
2 കോടി രൂപ വരെയുള്ള സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് പുതിയ ഹ്യൂണ്ടായ് കാർ വാങ്ങുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത്
ഇന്ത്യയിലെ No.1 കാർ എക്സ്പോർട്ടറും, രണ്ടാമത്തെ വലിയ കാർ നിർമാതാക്കളുമായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ കേരളീയർക്കായി ഒരുക്കുന്ന ഓണം ഓഫറുകൾ ആരംഭിച്ചു. ഐപാഡ്, സ്മാർട്ട് ഫോൺ, സ്വർണ നാണയങ്ങൾ, കാർ എയർ പ്യൂരിഫയർ തുടങ്ങി 2 കോടി രൂപ വരെയുള്ള സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് പുതിയ ഹ്യൂണ്ടായ് കാർ വാങ്ങുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
കൂടാതെ എല്ലാ ബുക്കിങ്ങിനൊപ്പവും സുനിശ്ചിത സമ്മാനങ്ങളും നേടാം. ഇതിനു പുറമെ 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. സാൻട്രോയ്ക്ക് 40,000, ഗ്രാൻഡ് 110 നിയോസിന് ₹ 50,000, 120-iMTയ്ക്ക് ₹ 40,000, ഓറയ്ക്ക് ₹ 50,000 എന്നിങ്ങനെ ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ഏത് മോഡൽ വാഹനങ്ങളുടെയും എക്സ്ചേഞ്ച് സൗകര്യം ലഭ്യമാണ്.
ഹ്യൂണ്ടായ് നിരവധി ബാങ്കുകളുടെ സഹകരണത്തോടു കൂടി ഉപഭോക്താക്കൾക്ക് നൽകുന്നു ബഡ്ജറ്റിനിണങ്ങിയ നിരവധി ഫിനാൻസ് സൗകര്യങ്ങൾ. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ മാസതവണയായ 1,234 രൂപ എന്നത് പ്രത്യേക ആകർഷണമാണ്. 7 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 100% വരെ ലോണും ലഭിക്കുന്നു. ഇതിനെല്ലാം പുറമെ സർവീസ് ചാർജുകളിൽ നിന്ന് മനഃസമാധാനം നേടാൻ 3,499 രൂപ മുതൽക്കുള്ള ഷീൽഡ് ഓഫ് ട്രസ്റ്റ് റണ്ണിങ് റിപ്പയർ പാക്കേജും, തിരഞ്ഞെടുത്ത മോഡലുകൾക്ക് 5 വർഷത്തെ വാറന്റിയും ലഭ്യമാണ്.