സൈന്യം ആവശ്യപ്പെട്ടു; 718 ജിപ്സികള്‍ നിര്‍മ്മിച്ച് നല്‍കി മാരുതി

സൈന്യത്തിന് നല്‍കിയത് ബിഎസ്-4 നിലവാരത്തിലുള്ള മാരുതി ജിപ്‌സി 4X4 ആണെന്നാണ് സൂചന.  മിലിട്ടറി ഗ്രീന്‍ ഫിനീഷിങ്ങിലാണ് ഈ ജിപ്‌സികള്‍ ഒരുങ്ങിയിരിക്കുന്നത്.

718 units of BS4 Maruti Gypsy delivered to Indian Army

മാരുതിയുടെ ഐതിഹാസിക മോഡലാണ് ജിപ്സി. ഏത് മലയും ഇരച്ച് കയറാന്‍‌ കരുത്തുള്ള ജിപ്സിയുടെ നിര്‍മ്മാണം മാരുതി അവസാനിപ്പിച്ചെങ്കിലുംലും  നിരത്തുകളില്‍ പഴമയുടെ പ്രൌഡിയില്‍ നെഞ്ചും വിരിച്ച് ജിപ്സികളെ കാണാം. സുരക്ഷ മാനദണ്ഡങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ജിപ്സിയുടെ നിര്‍മ്മാണം മാരുതി അവസാനിപ്പിച്ചത്.  ഇപ്പോഴിതാ, മാരുതി വീണ്ടും ജിപ്സി നിര്‍മ്മിച്ചിരിക്കുന്നു. 

ഇന്ത്യന്‍ സൈന്യത്തിനായാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍  718 ജിപ്‌സി നിര്‍മ്മിച്ച്  നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  സൈന്യത്തിന്റെ കരുത്തിന് ജിപ്സി ഒരു മുതല്‍ക്കൂട്ടാണ്. സൈന്യത്തിന് നല്‍കിയത് ബിഎസ്-4 നിലവാരത്തിലുള്ള മാരുതി ജിപ്‌സി 4X4 ആണെന്നാണ് സൂചന.  മിലിട്ടറി ഗ്രീന്‍ ഫിനീഷിങ്ങിലാണ് ഈ ജിപ്‌സികള്‍ ഒരുങ്ങിയിരിക്കുന്നത്. 4X4 സംവിധാനമുള്ളതിനാല്‍ തന്നെ ഏത് പ്രതലത്തെയും കീഴടക്കാനുള്ള ശേഷിയും ഈ  വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  ഉള്‍പ്രദേശങ്ങളിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നതും കുറഞ്ഞ മെയിന്റനന്‍സുമാണ് സൈന്യത്തിനായി ഈ വാഹനം വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണം.

80 bhp കരുത്തും 130 Nm torque ഉം ഈ എഞ്ചിൻ പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ G-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി ജിപ്‌സിയുടെ ഹൃദയം.  ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്ന വാഹനത്തിൽ മുമ്പ് അഞ്ച് സ്പീഡ് ഗിയർബോക്സാണ് വന്നിരുന്നത്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്.

718 units of BS4 Maruti Gypsy delivered to Indian Army

രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. മൂന്നു പതിറ്റാണ്ടിനിടെ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങളൊന്നും സംഭവിച്ചില്ല.  ഇടക്കാലത്ത്  ജിപ്‌സി കിംഗ് എന്ന പേരില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു.

2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി. നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും.

718 units of BS4 Maruti Gypsy delivered to Indian Army
 

Latest Videos
Follow Us:
Download App:
  • android
  • ios