58 ലക്ഷം, 27 കോടി, ആറ് കോടി! പെട്രോൾ, ഡീസൽ വില കുറയുമ്പോൾ ലാഭം കിട്ടുന്നവർ, ഇതാ അമ്പരപ്പിക്കും കണക്കുകൾ!
പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് രാജ്യത്തെ 58 ലക്ഷം ചരക്കു വാഹനങ്ങൾ, ആറു കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.

കേന്ദ്ര സർക്കാർ ഇന്നലെ അർദ്ധരാത്രിയാണ് പെട്രോൾ, ഡീസൽ വില കുറച്ചത്. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങൾ, ആറു കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചത് ഇന്ന് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചതെന്നത് ശ്രദ്ദേയമാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്.
അതേസമയം രാജ്യത്തെ വിലക്കയറ്റം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെ ഇന്ധന വിലകുറച്ചുള്ള കേന്ദ്ര തീരുമാനം പ്രതിപക്ഷത്തെയും ഞെട്ടിച്ചു. അതേസമയം ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് ഇന്ധന വില കുറച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കും.
നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല.
മാർച്ച് 15-ന് നഗരം തിരിച്ചുള്ള പെട്രോൾ, ഡീസൽ വില അറിയാം
നഗരം, പെട്രോൾ വില (രൂപ/ലിറ്റർ), ഡീസൽ വില (രൂപ/ലിറ്റർ) എന്ന ക്രമത്തിൽ
ചെന്നൈ 100.75 92.24
കൊൽക്കത്ത 103.94 90.76
നോയിഡ 94.79 87.96
ലഖ്‌നൗ 94.57 87.76
ബെംഗളൂരു 99.94 85.89
ഹൈദരാബാദ് 107.66 95.82
ജയ്പൂർ 106.48 91.72
തിരുവനന്തപുരം 107.73 96.53
ഭുവനേശ്വർ 101.19 92.75
