ഫോക്‌സ്‌വാഗൺ വിർടസ്, ടൈഗൺ സൗണ്ട് എഡിഷൻ; വിലകൾ, പ്രധാന സവിശേഷതകൾ

115PS പവറും 178Nm ടോർക്കും പുറപ്പെടുവിക്കുന്ന 1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗന്റെയും വിർറ്റസിന്റെയും സൗണ്ട് എഡിഷനുകളുടെ ഹൃദയം. എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് കാറുകൾക്കുമായി നിങ്ങൾക്ക് കൂടുതൽ ശക്തമായ 150PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ നിന്ന് തിരഞ്ഞെടുക്കാം.

Volkswagen Virtus and Taigun Sound Edition launched

ർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാൻ, ടൈഗൺ മിഡ്-സൈസ് എസ്‌യുവി എന്നിവയ്ക്കായി പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. ഫോക്‌സ്‌വാഗൺ വിർറ്റസ് സൗണ്ട് എഡിഷൻ, ടൈഗൺ സൗണ്ട് എഡിഷൻ എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ രണ്ട് പതിപ്പുകളും ടോപ്‌ലൈൻ ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ 115 ബിഎച്ച്‌പിയും 178 എൻഎം ടോർക്കും നൽകുന്ന 1.0 എൽ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. വിർടസ് സൌണ്ട് എഡിഷൻ മാനുവൽ വേരിയന്റിന് 15.52 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 16.77 ലക്ഷം രൂപയും, ടൈഗൺ സൗണ്ട് എഡിഷന് മാനുവൽ പതിപ്പിന് 16.33 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 17.90 ലക്ഷം രൂപയുമാണ് വില. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകൾ ആണ്.

115PS പവറും 178Nm ടോർക്കും പുറപ്പെടുവിക്കുന്ന 1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗന്റെയും വിർറ്റസിന്റെയും സൗണ്ട് എഡിഷനുകളുടെ ഹൃദയം. എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് കാറുകൾക്കുമായി നിങ്ങൾക്ക് കൂടുതൽ ശക്തമായ 150PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ നിന്ന് തിരഞ്ഞെടുക്കാം.

പേരുകൾ സൂചിപ്പിക്കുന്നത് പോലെ, ഫോക്‌സ്‌വാഗൺ വിർറ്റസ്, ടൈഗൺ സൗണ്ട് എഡിഷനുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് യാത്രക്കാർക്ക് സംഗീതാനുഭവം വർദ്ധിപ്പിക്കുന്നതിനാണ്, സ്പീക്കറും ആംപ്ലിഫയർ സിസ്റ്റവും പവർഡ് ഫ്രണ്ട് സീറ്റുകളും ഉൾക്കൊള്ളുന്നു. ഈ മൂന്ന് ഫീച്ചറുകളും മുമ്പ് 1.5L TSI പെട്രോൾ എഞ്ചിൻ നൽകുന്ന ജിടി പ്ലസ് വേരിയന്റുകൾക്ക് മാത്രമായിരുന്നു.

ബെൻസിന്‍റെ ഷാസിയിൽ അംബാനി ബോഡി കെട്ടിത്തുടങ്ങി! റോബിൻ അടക്കം കട്ടപ്പുറത്താകുമോ? ആശങ്കയിൽ ബസുടമകൾ!

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ, വിർട്ടസ് സൗണ്ട് പതിപ്പുകൾ വാതിലുകളിലും സി-പില്ലറുകളിലും പ്രത്യേക ബാഡ്ജിംഗ് ലഭിക്കുന്നു. എസ്‌യുവി വേരിയന്റിൽ കോൺട്രാസ്റ്റ് റൂഫിന്റെയും വിംഗ് മിററുകളുടെയും ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. വൈൽഡ് ചെറി റെഡ്, ലാവ ബ്ലൂ, റൈസിംഗ് ബ്ലൂ, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്‍ത വർണ്ണ ഓപ്ഷനുകളിൽ വാങ്ങുന്നവർക്ക് ഈ പ്രത്യേക പതിപ്പുകൾ തിരഞ്ഞെടുക്കാം.

ടോപ്‌ലൈൻ ട്രിമ്മിൽ നിർമ്മിച്ചിരിക്കുന്ന സൗണ്ട് എഡിഷനുകൾ ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, എട്ട് ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ലെതർ ഇൻസേർട്ടുകളോട് കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെതർ/ തുടങ്ങി നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വയർലെസ് ചാർജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഈ മോഡലുകള്‍ക്ക് ലഭിക്കുന്നു. 

ടൈഗൺ സൗണ്ട് എഡിഷന്റെ വില 16.33 ലക്ഷം രൂപ മുതലും വിർട്ടസ് സൗണ്ട് എഡിഷന്റെ വില 15.52 ലക്ഷം രൂപ മുതലുമാണ് (എക്സ്-ഷോറൂം). കിയ സെൽറ്റോസ് , മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര , ഹ്യുണ്ടായ് ക്രെറ്റ , സ്‌കോഡ കുഷാക്ക് , ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ , ഹോണ്ട എലവേറ്റ് , എംജി ആസ്റ്റർ , സിട്രോൺ സി3 എയർക്രോസ് തുടങ്ങിയ വാഹനങ്ങളാണ് ടൈഗൺ എതിരാളികൾ  . മറുവശത്ത്, ഹോണ്ട സിറ്റി , ഹ്യുണ്ടായ് വെർണ , സ്കോഡ സ്ലാവിയ , മാരുതി സുസുക്കി സിയാസ് എന്നിവരോടാണ് വിർടസ് മത്സരിക്കുന്നത്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios