ഈ കാറുകൾ ഇന്ത്യയിൽ ആദ്യം, ബുക്കിംഗ് തുടങ്ങി ടാറ്റ
സിഎന്‍ജി കാറുകളില്‍ ഏറ്റവും ആവശ്യമുള്ള ബൂട്ട് സ്‌പേസ് ഫ്രീ അപ്പ് ചെയ്യുന്നതിനായി ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി ടെക്‌നോളിയിലൂടെ സിഎന്‍ജി വാഹനങ്ങളിലെ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷന്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് പുതിയൊരു ട്രെന്‍ഡ് തന്നെ ഈ മേഖലയില്‍ സൃഷ്ടിക്കുകയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
![Tata Motors opens bookings for 1st AMT CNG Cars in India Tata Motors opens bookings for 1st AMT CNG Cars in India](https://static-gi.asianetnews.com/images/01fsrxet60s99g4ee7z3j2e9q6/ttcng_363x203xt.jpg)
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്താദ്യമായി സിഎന്‍ജി കാര്‍ മോഡലുകളില്‍ എഎംടി അവതരിപ്പിച്ചുകൊണ്ട് സിഎന്‍ജി മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നു. ടിയാഗോ, ടിഗോര്‍ ഐസിഎന്‍ജി എഎംടി മോഡലുകളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. സിഎന്‍ജി കാറുകളില്‍ ഏറ്റവും ആവശ്യമുള്ള ബൂട്ട് സ്‌പേസ് ഫ്രീ അപ്പ് ചെയ്യുന്നതിനായി ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി ടെക്‌നോളിയിലൂടെ സിഎന്‍ജി വാഹനങ്ങളിലെ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷന്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് പുതിയൊരു ട്രെന്‍ഡ് തന്നെ ഈ മേഖലയില്‍ സൃഷ്ടിക്കുകയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതും ഏറ്റവും സുഖകരമായതും സൗകര്യപ്രദവുമായ രൂപകല്‍പ്പനയും അതിനൊപ്പം സിഎന്‍ജി മിതവ്യയവും മറ്റ് അനുകൂല ഫീച്ചറുകളും ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങളാകുന്നു. സമീപത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ ഓതറൈസ്ഡ് ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ അവരുടെ താത്പര്യത്തിനു യോജിച്ച കാര്‍ മോഡല്‍ ബുക്ക് ചെയ്യാം. 21,000 രൂപ മുതലാണ് ബുക്കിംഗ് തുക. XTA CNG, XZA + CNG, XZA NRG എന്നീ 3 വേരിയന്റുകളിലാണ് ടിയാഗോ ഐസിഎന്‍ജി എഎംടി അവതരിപ്പിച്ചിരിക്കുന്നത്. XZA CNG, XZA + CNG എന്നീ വേരിയന്റുകളിലാണ് ടിഗോര്‍ ഐസിഎന്‍ജി എഎംടി അവതരിപ്പിക്കുന്നത്. ഈ കാറുകളുടെ ചില പ്രത്യേകതകൾ അറിയാം
ഓട്ടോമാറ്റിക്
പെട്രോളിന് സമാനമായ പ്രകടനവും സൗകര്യവും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് കാര്‍.
ഏറ്റവും മികച്ച പെര്‍ഫോമന്‍സ് & ഡ്രൈവബിലിറ്റി - പെട്രോള്‍, സിഎന്‍ജി ഡ്രൈവബിലിറ്റിയില്‍ കാര്യമായ പ്രകടന വ്യത്യാസങ്ങളില്ല.
സ്മൂത്ത് ഗിയര്‍ ഷിഫ്റ്റര്‍ ക്വാളിറ്റി - പെട്രോള്‍ എഎംടിക്ക് സമാനമായ ഗിയര്‍ ഷിഫ്റ്റിംഗ് മൂവ്‌മെന്റും ഷിഫ്റ്റ് ക്വാളിറ്റിയും.
ഉയര്‍ന്ന റീസ്റ്റാര്‍ട്ട് ഗ്രേഡബിലിറ്റി - പെട്രോളിന് സമാനമായ റീസ്റ്റാര്‍ട്ട് ഗ്രേഡബിലിറ്റിയും സെഗ്മെന്റിലെ ഏറ്റവും മികച്ച റീസ്റ്റാര്‍ട്ടും
ട്രാഫിക്കിലും പാര്‍ക്കിംഗിലും ഈസി ക്രീപ് ബിഹേവിയര്‍ - സിറ്റി ട്രാഫിക് കണ്ടീഷനുകള്‍ക്കും പാര്‍ക്കിംഗിനും അനുയോജ്യമായ പ്രകടനം.
ഇന്‍റലിജന്‍റ്
ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി ടാങ്ക്‌സ്: ഇന്‍ഡസ്ട്രിയില്‍ ആദ്യം. ബൂട്ട് സ്‌പേസില്‍ വിട്ടുവീഴ്ച ചെയ്യാത്ത വിധം ലഗേജ് ഏരിയക്ക് താഴെയായി ട്വിന്‍ സിലിണ്ടറുകളുടെ പ്ലേസ്‌മെന്റ്.
സിംഗിള്‍ അഡ്വാന്‍സ്ഡ് ഇസിയു: ഇന്‍ഡസ്ട്രിയില്‍ ആദ്യം. പെട്രോള്‍, സിഎന്‍ജി മോഡുകളിലേക്ക് അനായാസമായതും, കുലുക്കമില്ലാത്തതുമായ മാറ്റം.
സിഎന്‍ജിയില്‍ നേരിട്ടുള്ള സ്റ്റാര്‍ട്ട് : ഇന്‍ഡസ്ട്രിയില്‍ ആദ്യം. ഇരു കാറുകളിലും സിഎന്‍ജി മോഡുകളില്‍ നേരിട്ടുള്ള സ്റ്റാര്‍ട്ട്. അതിനാല്‍ വാഹനം ഓടിക്കുന്ന സമയത്ത് സിഎന്‍ജിയിലേക്ക് മാറ്റുന്നതിനേക്കുറിച്ച് ആശങ്കകള്‍ ആവശ്യമില്ല. ഓരോ സമയവും വാഹനം സ്റ്റാര്‍ട് ചെയ്യുവാനുള്ള ഇന്ധനവും ഇതുവഴി ലാഭിക്കുവാന്‍ സാധിക്കുന്നു.
സുരക്ഷിതം
ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുമായാണ് ടിയാഗോ ഐസിഎന്‍ജി എഎംടി, ടിഗോര്‍ ഐസിഎന്‍ജി എഎംടി എന്നീ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും കാര്‍ സ്വിച്ച്ഡ് ഓഫായിരിക്കുന്നതിനായി മൈക്രോ സ്വിച്ച്. ഫ്യുവല്‍ ലിഡ് തുറക്കുന്ന സമയത്ത് മൈക്രോ സ്വിച്ച് ഇഗ്നിഷന്‍ ഓഫ് ചെയ്യും. ലിഡ് സുരക്ഷിതമായി അടയുന്നതുവരെ അതിനെ ഓഫായി സൂക്ഷിക്കുകയും ചെയ്യും.
താപ സംരക്ഷണം
പെട്ടെന്നുണ്ടാകുന്ന താപവ്യതിയാനങ്ങളില്‍ എഞ്ചിനിലേക്കുള്ള സിഎന്‍ജി സപ്ലൈ ഐസിഎന്‍ജി ടെക്‌നോളജിയിലൂടെ ഉടനടി തടസ്സപ്പെടുത്തുവാനുള്ള സംവിധാനമുണ്ട്. ആ സമയം സുരക്ഷാ മുന്‍കരുതലായി സിലിണ്ടറില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഒരു പ്രത്യേക നോസിലിലൂടെ ഗാ്യസ് റിലീസ് ചെയ്യപ്പെടുകയും ചെയ്യും.
സിഎന്‍ജി സിലിണ്ടറുകളുടെ സുരക്ഷിതമായ സ്ഥാനം
ട്വിന്‍ സിഎന്‍ജി സിലിണ്ടറുകള്‍ ലഗേജ് ഏരിയയുടെ താഴെയായി സ്ഥാപിച്ചിരിക്കുന്നു. ലോഡ്ഫ്‌ളോറിന്റെ താഴെയായി വാല്‍വുകളും പൈപ്പുകളും സംരക്ഷിക്കപ്പെട്ടിരിക്കുന്നത് അപകട സാധ്യതകള്‍ കുറയ്ക്കുന്നു.
ചോര്‍ച്ച തടയുന്നതിനായുള്ള ഫീച്ചര്‍
ഐസിഎന്‍ജി ടെക്‌നോളജി ഗ്യാസ് ചോര്‍ച്ചകള്‍ എത്രയും വേഗത്തില്‍ കണ്ടെത്തുകയും ഉടനടി സിഎന്‍ജിയില്‍ നിന്നും പെട്രോള്‍ മോഡിലേക്ക് മാറ്റുകയും ചെയ്യുന്നു.
പവര്‍ഫുള്‍
ശക്തമായ 1.2 ലി. റെവട്രോണ്‍ എഞ്ചിന്റെ പിന്തുണയോടുകൂടിയാണ് ഈ ഐസിഎന്‍ജി എഎംടി കാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ, നിലവിലുള്ള നിറങ്ങള്‍ക്ക് പുറമേ, ടിയാഗോയില്‍ പുതിയ ടൊര്‍ണാഡോ ബ്ലൂ, ടിയാഗോ എന്‍ആര്‍ജിയില്‍ ഗ്രാസ്ലാന്‍ഡ് ബീജെ, ടിഗോറില്‍ മീറ്റിയര്‍ ബ്രോണ്‍സ് എന്നീ നിറങ്ങളും കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.