ഡോക്ടറായ അമ്മ മറന്നു, 10 മണിക്കൂര്‍ കാറില്‍ കുടുങ്ങിയ എട്ടുമാസമുള്ള കുഞ്ഞിന് ദാരുണാന്ത്യം!
കുഞ്ഞിനെ നഴ്‍സറിയില്‍ അയച്ചെന്ന ധാരണയിലായിരുന്നു അമ്മ ആശുപത്ര്യില്‍ ഡ്യൂട്ടിക്ക് കേറിയത്. എന്നാല്‍ വൈകീട്ട് 5.30ന് കുഞ്ഞ് ക്വിന്റർ ഗാർട്ടനിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അമ്മ നടുങ്ങിയത്.

എട്ടുമാസം പ്രായമുള്ള മകളെ കാറിൽ വെച്ച് ഡോക്ടറായ അമ്മ മറന്നു. 10 മണിക്കൂറോളം ആശുപത്രി പാര്‍ക്കിംഗിലെ കാറില്‍ കുടുങ്ങിപ്പോയ കുഞ്ഞിന് ദാരുണാന്ത്യം. മലേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സഭവം. കാൻസ്‍ലർ തവാൻകു മുഹ്‍രിസ് യു.കെ.എം ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ദാരുണ സംഭവം നടന്നത്.
കുഞ്ഞിനെ നഴ്‍സറിയില്‍ അയച്ചെന്ന ധാരണയിലായിരുന്നു അമ്മ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറിയത്. എന്നാല്‍ വൈകീട്ട് 5.30 ഓടെ കുഞ്ഞ് ക്വിന്റർ ഗാർട്ടനിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അമ്മ നടുങ്ങിയത്. ഉടൻ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചു. അപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സിപിആർ നൽകാൻ ശ്രമിച്ചു. പക്ഷേ അനക്കമൊന്നുമുണ്ടായില്ല. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി. വീണ്ടും സിപിആർ നൽകിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരണത്തിന് കീഴടങ്ങിയരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ അവഗണിച്ചതായി സംശയിക്കുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ സാം ഹലീം പറഞ്ഞു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം അമ്മയിൽ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2001ലെ ചൈൽഡ് ആക്‌ട് സെക്ഷൻ 31(1)(എ) പ്രകാരം അവഗണനയ്‌ക്കായി കേസ് 'പെട്ടെന്നുള്ള മരണം' എന്ന് തരംതിരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും സാം ഹലീം വ്യക്തമാക്കിയതായി മലേഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
"കുസൃതിക്കുരുന്നേ നീ.."അമ്മ കുളിക്കാൻ വിളിച്ചു, മടിച്ച് കാറിൽ ഒളിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം..
കാറുകളിലെ ശിശുമരണങ്ങള്‍ കൂടുന്നു
ഈ ദാരുണ സംഭവം മറവിയുടെ ഭാഗമാണെങ്കിലും അതേസമയം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം അപകട സംഭവങ്ങള്‍ കൂടുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിന് പ്രധാന കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും. കുട്ടികളെ കാറുകളില്‍ തനിച്ചാക്കിയാല്‍ സംഭവിക്കുന്നത് എന്തെന്ന് അറിഞ്ഞിരിക്കാം
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.
മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.
