Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

പുതിയ കാര്യങ്ങൾ പഠിക്കുവാൻ അഭിരുചി ഉണ്ടാകും.പ്രധാനപ്പെട്ട് വ്യക്തികളുമായി സമ്പർക്കം പുലർത്തുമ്പോൾ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. പങ്കാളിയുമൊത്ത് ഇന്ന് മികച്ച ദിവസം  ചെലവഴിക്കും. 
 

horoscope today 2022 feb 25 dr pb rajesh

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4) 

പുതിയ കാര്യങ്ങൾ പഠിക്കുവാൻ അഭിരുചി ഉ ണ്ടാകും.പ്രധാനപ്പെട്ട് വ്യക്തികളുമായി സമ്പർ ക്കം പുലർത്തുമ്പോൾ വാക്കുകൾ ശ്രദ്ധയോ ടെ ഉപയോഗിക്കുക. പങ്കാളിയുമൊത്ത് ഇന്ന് മികച്ച ദിവസം  ചെലവഴിക്കും. 

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പകല് സാമ്പത്തിക പ്രശ്‌നമുണ്ടായാലും വൈകീട്ട് പരിഹാരമാകും. കുട്ടികളിൽ നിന്നുള്ള വാർത്തകൾ സന്തോഷം കൊണ്ടുവരും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം പ്രതീക്ഷിക്കാം.വ്യാപാരത്തിൽ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. 

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)  

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം.  സമ്മർദ്ദങ്ങൾ പ്രബലമായേക്കാം എന്നാൽ കുടുംബത്തിൽ നിന്നുളള സഹായം കാര്യങ്ങൾ ലഘുവാക്കും. 

കർക്കിടകം:- (പുണർതം 1/4, പൂയം ,ആയില്യം)

ഇന്ന് ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുവാൻ നിർബന്ധിതമാകും . വിട്ടുമാറാത്ത രോഗങ്ങൾ മൂലം ഇന്ന് കൂടുതൽ വിഷമിക്കും പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. 

കന്നി: (ഉത്രം3/4,അത്തം,ചിത്തിര 1/2)    

സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഗ്രഹങ്ങളുടെ ഗുണകരമായ നില കാരണം ഇന്ന് പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കും. ആവശ്യമില്ലാത്ത ചിന്തകൾ നിയന്ത്രിക്കുക.വീടിന് അറ്റകുറ്റപ്പണികൾ നടത്തും. 

തുലാം:- ( ചിത്തിര 1/2,ചോതി, വിശാഖം 3/4) 

വീട്ടിലെ സമ്മർദ്ദം അസ്വസ്ഥത ഉണ്ടാക്കും. പണം ചെലവഴിക്കുന്നത് ശ്രദ്ധിക്കുക. മകന് പുരസ്കാരം നൽകുന്ന ചടങ്ങിലേക്കുളള ക്ഷണം സന്തോഷത്തിന് കാരണമാകും.  പ്രണയ ജീവിതം പ്രതീക്ഷ കൊണ്ടുവരും. 

വൃശ്ചികം:-(വിശാഖം 1/4,അനിഴം,തൃക്കേട്ട)

ഇടപാടുകൾ എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യണം.സുഹൃത്തുക്കളിൽ നിന്നും നല്ല ഉപദേശങ്ങൾ ലഭിക്കും. പ്രണയത്തിന് അനുകൂലമായ ദിവസമാണ്. ഉല്ലാസയാത്രകൾ തൃപ്തികരമായിരിക്കും. 

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനിന്ന് ശ്രമിക്കും. ഇന്ന് പണം നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്. കരാറുകളിലും മറ്റും ഒപ്പിടുമ്പോൾ ജാഗ്രതപുലർത്തുക.

മകരം:- (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

വിനോദത്തിനായി യാത്ര പോകുന്നവർക്ക്  സന്തോഷവും ആനന്ദവും ലഭിക്കും.പഴയ ഒരു സുഹൃത്ത് സാമ്പത്തിക സഹായം ആവശ്യപ്പെ ടാം. ജോലി മാനസിക സമ്മർദ്ധത്തിന് കാരണ മാകും.ആരോഗ്യം തൃപ്തികരമാണ്. 

കുംഭം:-(അവിട്ടം1/2,ചതയം, പൂരുരുട്ടാതി  3/4) 

വളരെ ഉന്മേഷവാനായിരിക്കും. സാധാരണ എടുക്കുന്നതിന്റെ പകുതി സമയം എടുത്ത് പലതും ചെയ്യുവാൻ കഴിയും.സാമ്പത്തിക നി ല ശക്തിപ്പെടുത്തും. കുടുംബ കർത്തവ്യങ്ങൾ മറക്കരുത്. 

മീനം:- ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ദീർഘനാളായി അനുഭവിച്ചു വരുന്ന പിരിമുറുക്കങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.ബിസിനസ് ആസൂത്രണം ചെയ്യുന്നതു നടപ്പാക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക നില മെച്ചമാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios