1500 രൂപ പെൻഷൻ ആവശ്യങ്ങൾക്ക് തികയില്ല, ദിവസവും രണ്ട് ചായ കുടിച്ചാൽ തീരും: ശശി തരൂർ

1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് എത്രത്തോളം അതിജീവിക്കാനാവും അവരുടെ പ്രയാസം തിരിച്ചറിഞ്ഞാണ് പെൻഷൻ ഇരട്ടിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. 

shashi tharoor about pension amount

തിരുവനന്തപുരം:  സർക്കാർ നൽകി വരുന്ന 1500 രൂപ പെൻഷൻ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കോൺ​ഗ്രസ് എം.പി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് യുഡിഎഫ് സർക്കാ‍ർ ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തിയതെന്നും ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.  

1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് എത്രത്തോളം അതിജീവിക്കാനാവും അവരുടെ പ്രയാസം തിരിച്ചറിഞ്ഞാണ് പെൻഷൻ ഇരട്ടിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. . എൽഡിഎഫിന് പെൻഷൻ തുക 2500 ആകണമെങ്കിൽ ഈ സർക്കാരിൻ്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു. 

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. 1500 രൂപയില്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം. നേരത്തെ യുഡിഎഫ് വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിരുന്നു. യുഡിഎഫ് ഭരണം അവസാനിപ്പിച്ചപ്പോള്‍ അന്നത്തെ ക്ഷേമപെന്‍ഷനായിരുന്ന 600 രൂപ 18 മാസം കുടിശ്ശിക വരുത്തിയവരാണ് 3000 രൂപ വാഗാദ്‌നം ചെയ്യുന്നതെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios