സുധാകരനും ഐസകും ജയരാജനും പുറത്ത്; തലമുതിര്‍ന്നവരെ പുറത്ത് നിര്‍ത്തിയത് സിപിഎമ്മിന് തിരിച്ചടിയോ ?

രണ്ടുതവണ തുടർച്ചയായി മൽസരിച്ച മുതിർന്ന നേതാക്കളടക്കമുള്ളവരെ സിപിഎം ഒഴിവാക്കിയത് നല്ല തീരുമാനമാണോ? ഈ ചോദ്യത്തിന് അതെ എന്ന് ഉത്തരം പറഞ്ഞത് 52 ശതമാനം ആളുകളാണ്.

how  second term policy will influence cpim

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തിറക്കിയതോടെ പ്രചാരണ വേദിയിൽ മുന്നേറാൻ ഇടതുമുന്നണിക്ക് കഴഞ്ഞെങ്കിലും വലിയ ചര്‍ച്ചയായത് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയ സിപിഎം നടപടിയാണ്. പ്രാദേശിക പ്രതിഷേധങ്ങൾ മുതൽ പൊതു സമൂഹത്തിൽ വലിയ ചര്‍ച്ചകൾക്ക് വരെ വഴി വച്ച നിര്‍ണ്ണായകമായ ഈ തീരുമാനം ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പിൽ ഗുണകരമാകുമോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. രണ്ടുതവണ തുടർച്ചയായി മൽസരിച്ച മുതിർന്ന നേതാക്കളടക്കമുള്ളവരെ സിപിഎം ഒഴിവാക്കിയത് നല്ല തീരുമാനമാണോ? ഈ ചോദ്യത്തിന് അതെ എന്ന് ഉത്തരം പറഞ്ഞത് 52 ശതമാനം ആളുകളാണ്.

മന്ത്രിസഭയിലെ തന്നെ പ്രമുഖരായ ജി സുധാകരൻ തോമസ് ഐസക് എകെ ബാലൻ തുടങ്ങി മന്ത്രിമാരടക്കം ദീര്‍ഘകാലം ജനപ്രതിനിധികളായിരുന്ന ജനപ്രിയ നേതാക്കളുടെ  വലിയ നിരയാണ് പട്ടികയിൽ നിന്ന് പുറം തള്ളപ്പെട്ടത്. രണ്ട് ടേം തുടര്‍ച്ചയായി മത്സരിക്കുക എന്ന നിബന്ധന കര്‍ശനമാക്കിയപ്പോൾ തുടര്‍ച്ചയായ എന്ന വാക്കിൽ മാത്രം ഊന്നി ഒഴിവാക്കപ്പെട്ട നേതാക്കൾക്കൊപ്പം തുടര്‍ച്ചയായി മത്സരിച്ചുവന്ന ചിലര്‍ക്കെങ്കിലും സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ കയറിക്കൂടാനുമായി. ടേം വ്യവസ്ഥ കര്‍ശനമാക്കിയത് നല്ല തീരുമാനം അല്ലെന്ന് പ്രതികരിച്ചത് 36 ശതമാനം പേരാണ്. അറിയില്ലെന്ന് പറഞ്ഞത് 12 ശതമാനവും.

പി ജയരാജൻ അടക്കം കണ്ണൂരിലെ ജയരാജൻമാരുടെ അസാന്നിധ്യവും വലിയ ചര്‍ച്ചയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിനകത്തെ അതൃപ്തി വടക്കൻ ജില്ലകളിൽ ഇടതുമുന്നണിയെ ബാധിക്കുമോ? എന്ന ചോദ്യത്തിന്  ബാധിക്കും 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇതൊരു ഘടകമാകില്ലെന്നും സിപിഎമ്മിനെ ഇതൊരുതരത്തിലും ബാധിക്കില്ലെന്നും പറഞ്ഞത് 43 ശതമാനം ആളുകളാണ്. അറിയില്ല എന്ന് വോട്ടിട്ടവര്‍ 16 ശതമാനം പേര്‍

Latest Videos
Follow Us:
Download App:
  • android
  • ios