ഏഷ്യാനെറ്റ് ന്യൂസ്- സീഫോര്‍ സർവ്വേ: വിവരശേഖരണം എങ്ങനെ ?

സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്നും സർവേയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചു.

asianet news C Fore Election Pre poll Survey  data collection

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ മാര്‍ച്ച് 18-നും മാര്‍ച്ച് 27-നും ഇടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വ്വേയ്ക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്നും സർവേയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചു.

ആകെ 11368 വോട്ടര്‍മാരെ നേരിൽ കണ്ട് സംസാരിച്ചാണ് തെരഞ്ഞെടുപ്പ് സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങൾ സ്വരൂപിച്ചത്. 277 നഗരപ്രദേശങ്ങളിലും 824 ഗ്രാമപ്രദേശങ്ങളിലും സ‍ര്‍വ്വേയുടെ ഭാഗമായി വിവരശേഖരം നടത്തി. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും വിവരശേഖരണം നടത്തുക വഴി രാഷ്ട്രീയ കേരളത്തിൻെ പൊതുചിന്തയിലേക്ക് വിരൽ ചൂണ്ടാൻ ഈ സ‍ര്‍വ്വേയ്ക്ക് സാധിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios