അറബിക്കടലിൽ കപ്പൽ യാത്ര, ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര; മാർച്ച് മാസം ആഘോഷമാക്കാൻ കെഎസ്ആർടിസി

മാർച്ച് 26ന് കപ്പൽ യാത്രയും 29ന് ഹൗസ് ബോട്ട് യാത്രയുമാണ് സംഘടിപ്പിക്കുന്നത്.

ksrtc budget tourism cell to conduct NEFEERTI sailing in the Arabian sea and House boating in Alappuzha

ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസമേകാൻ കപ്പൽ, ഹൗസ് ബോട്ട് യാത്രകളുമായി കെഎസ്ആർടിസി എത്തുന്നു. കെഎസ്ആർടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന NEFEERTI കപ്പൽ യാത്രയും ആലപ്പുഴ ഹൗസ് ബോട്ട് യാത്രയുമാണ് ഈ മാസം ഇനി വരാനിരിക്കുന്നത്.  

കോഴിക്കോട് കെഎസ്ആർടിസിൽ നിന്നും 26ന് രാവിലെ 7 മണിക്കാണ് കപ്പൽ യാത്ര പുറപ്പെടുന്നത്. തിരികെ 27ന് മൂന്ന് മണിക്ക് എത്തും. ഒരാൾക്ക് 4,160 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, കെഎസ്ആർടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആലപ്പുഴ ഹൗസ് ബോട്ട് യാത്ര ഈ മാസം 29ന് പുറപ്പെടും. രാത്രി 10 മണിയ്ക്കാണ് യാത്ര ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 7907627645, 954447954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Latest Videos

റമദാൻ മാസം പ്രമാണിച്ച് ഒരു സിയാറത്ത് യാത്രയും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. 'പുണ്യ പൂക്കാലം ധന്യമാക്കാൻ മഹാന്മാരുടെ ചാരത്ത്' എന്ന പേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി സിഎം മഖാം എന്നിവിടങ്ങളിലേയ്ക്കാണ് തീർത്ഥാടന യാത്ര. ഇതിന് ശേഷം നോളേജ് സിറ്റിയിൽ ഇഫ്ത്താറും തറാവീഹും ഒരുക്കും. ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 

READ MORE: മൂന്നാറിലെ പരീക്ഷാ മരങ്ങൾ പൂത്തു; റോഡരികുകളിൽ പ്രകൃതിയുടെ ദൃശ്യവിരുന്ന്, ഒപ്പം നല്ല തണുപ്പും!

click me!