travel

ഈ കാറുകൾക്കിനി ടോള്‍ ഫ്രീ യാത്ര! ചെറിയൊരു കണ്ടീഷന്‍ മാത്രം

രാജ്യത്തെ ദേശീയപാതകളിൽ നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള സുവർണ്ണാവസരം വരുന്നു

Image credits: Getty

ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം

നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുന്നു. പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം

Image credits: Getty

യാത്രാദൂരം അനുസരിച്ച് ടോൾ

പുതിയ നിയമഭേദഗതി ദേശീപാതകളിലൂടെ സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല

Image credits: Getty

പ്രതിദിനം 20 കിലോമീറ്റർ വരെ സൗജന്യ യാത്ര

ജിഎൻഎസ്എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ദേശീയ പാതകളിൽ പ്രതിദിനം 20 കിലോമീറ്റർ വരെ സൗജന്യ യാത്ര

Image credits: Getty

വിജ്ഞാപനം ഇറങ്ങി

ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓരോ ദിശയിലേക്കും പ്രതിദിനം 20 കിലോമീറ്റർ വരെ സൗജന്യ യാത്ര സാധ്യമാക്കുന്ന വിജ്ഞാപനം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി

Image credits: Getty

ഈ വാഹനങ്ങൾക്ക് ബാധകമല്ല

20 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽ ഫീസ് ഈടാക്കും. മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

Image credits: Getty

വാഹനം നിര്‍ത്തേണ്ട, വേഗത കുറയ്ക്കേണ്ട

ജിഎന്‍എസ്എസ് ടാഗുകള്‍ വാഹന സ്ഥാനവും വേഗതയും കണ്ടെത്തും. യാത്ര ചെയ്ത ദൂരത്തെയും വേഗതയെയും അടിസ്ഥാനമാക്കി ഫീസ് കണക്കാക്കും. വാഹനം നിര്‍ത്തേണ്ട, വേഗതയും കുറയ്ക്കേണ്ട

Image credits: Getty

ഇരട്ടി ടോൾ

ജിഎൻഎസ്എസ് സംവിധാനമില്ലാത്ത വാഹനങ്ങൾ ജിഎൻഎസ്എസ് എക്‌സ്‌ക്ലൂസീവ് പാതകളിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ പിഴയായി നൽകേണ്ടിവരും.

Image credits: Getty
Find Next One