pravasam
സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന വാറ്റ് തുക റീഫണ്ട് ലഭിക്കും. എങ്ങനെയെന്ന് അറിയാം.
യുഎഇയില്‍ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വാറ്റ് റീഫണ്ട് ലഭിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന് ആദ്യം അറിയണം.
യുഎഇയില്‍ താമസവിസ ഉള്ളവരാകരുത്. 18 വയസ്സിന് മുകളില്‍ പ്രായമുണ്ടാകണം.
സാധനങ്ങള്‍ വാങ്ങിക്കുന്ന കടകള്‍ യുഎഇ വാറ്റ് റീഫണ്ട് പദ്ധതിയുടെ ഭാഗമായിരിക്കണം. ഇക്കാര്യം കടയില്‍ ചോദിച്ച് ഉറപ്പാക്കുക.
സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുള്ളിലാണെങ്കിലേ റീഫണ്ട് ലഭിക്കൂ. റീഫണ്ടിന് അപേക്ഷിക്കുന്ന സാധനം കൈവശം വേണം.
വിമാന കമ്പനി ജീവനക്കാരായി യുഎഇയിലെത്തി മടങ്ങുന്നവര്‍ ആകരുത്.
കുറഞ്ഞത് 250 ദിര്‍ഹത്തിന്റെ ഷോപ്പിങ് നടത്തണം.
സാധനം വാങ്ങുമ്പോൾ കടയിലെ നിയുക്ത വ്യക്തിയോട് വാറ്റ് ഒഴിവാക്കാനായി പാസ്പോർട്ട് വിവരങ്ങൾ ചേർക്കാന്‍ പറയാം.
രാജ്യം വിടുമ്പോൾ ടാക്സ് ഇന്‍വോയിസും ടാക്സ് ഫ്രീ ടാഗും എക്സിറ്റ് പോയിന്റുകളില്‍ നല്‍കുക.
രാജ്യം വിടുമ്പോള്‍ ലഗേജ് ചെക്കിങിന് മുമ്പ് എല്ലാ ബില്ലുകളും സാധനങ്ങളും എയര്‍പോര്‍ട്ടിലോ ലാന്‍ഡ് പോര്‍ട്ടുകളിലോ ഉള്ള വാറ്റ് റീഫണ്ട് കേന്ദ്രങ്ങളില്‍ നല്‍കുക.