വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
Image credits: Getty
കുരുമുളക്
ഫൈബര്‍ അടങ്ങിയ കുരുമുളക് വയറിലെ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
ജീരകം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
മഞ്ഞള്‍
കൊഴുപ്പ് കത്തിച്ചു കളയാന്‍ മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.
Image credits: Getty
കറുവപ്പട്ട
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
ഇഞ്ചി
ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
വെളുത്തുള്ളി
നാരുകള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.