Health
അമിതമായി ഉപ്പ് കഴിക്കുന്നുണ്ടെന്നതിന്റെ 7 പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഒരു കറിയെ കൂടുതൽ രുചികരമാക്കുന്നതിൽ ഉപ്പ് പ്രധാന പങ്കാണ് വഹിക്കുന്നത്. ഉപ്പിന്റെ അളവ് കൂടിയാലും രുചി കുറയും.
ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ് ഉപ്പ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ്.
ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
അമിതമായി ഉപ്പ് കഴിക്കുന്നുണ്ടെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭക്ഷണത്തിൽ ഉപ്പ് കൂടുതലായാൽ അമിത ദാഹം തോന്നാൻ സാധ്യതയുണ്ട്. ഉപ്പ് കോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും അത് നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
അധിക ഉപ്പ് ശരീരത്തിൽ വെള്ളം നിലനിർത്താൻ കാരണമാകുന്നു. ഇത് കൈകൾ, കാലുകൾ, മുഖം എന്നിവിടങ്ങളിൽ വീക്കത്തിലേക്ക് നയിക്കുന്നു.
രക്തത്തിന്റെ അളവ് വർദ്ധിപ്പിച്ചു കൊണ്ട് സോഡിയം രക്തസമ്മർദ്ദം കൂട്ടുന്നു. ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കാം.
ഉപ്പ് അമിതമായി കഴിക്കുന്നത് നിർജ്ജലീകരണം, രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ എന്നിവ മൂലം തലവേദനയ്ക്ക് കാരണമാകും.
വൃക്കകളുടെ തകരാറിനും, പ്രവർത്തനം കുറയുന്നതിനും, വൃക്കയിലെ കല്ലുകൾ വരെ ഉണ്ടാകുന്നതിനും കാരണമാകും.