Health
യുവത്വം നിലനിർത്തണോ? ഈ പച്ചക്കറി പതിവായി കഴിച്ചോളൂ
ബ്രൊക്കോളിയിൽ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, കെ, എ, ഇ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നാരുകളും ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു.
ബ്രൊക്കോളി പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. അൾട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ സഹായകമാണ്.
ബ്രൊക്കോളിയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കുന്നു.
ബ്രൊക്കോളിയിലെ വിറ്റാമിൻ കെ കറുത്ത പാടുകൾ, മുഖക്കുരുവിന്റെ പാടുകൾ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.
ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിനും മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കവും നൽകുന്നു.
ബ്രൊക്കോളിയിലെ വിറ്റാമിൻ എ സെബം ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിതമായ എണ്ണമയവും അമിതമായ വരൾച്ചയും തടയുന്നു.