ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും.
Image credits: Getty
കഴിക്കേണ്ട ഭക്ഷണങ്ങൾ
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
Image credits: unsplash
ആപ്പിള്‍ സിഡര്‍ വിനഗര്‍
ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
നാരങ്ങാ ജ്യൂസ്
രാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
ബെറി പഴങ്ങള്‍
വിവിധ ബെറിപഴങ്ങൾ പതിവായി കഴിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം അവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
Image credits: Getty
ഒലീവ് ഓയില്‍
ഒലീവ് ഓയിൽ നല്ല കൊഴുപ്പുകളും ആന്റിഓക്സിന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.