Health

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? 
 

Image credits: Getty

മുട്ട

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. വാസ്തവത്തിൽ മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? 

Image credits: Getty

ഹൃദയത്തെ സംരക്ഷിക്കുന്ന പോഷകങ്ങൾ മുട്ടയിലുണ്ട്

ഹൃദയാരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട.

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

തലച്ചോറിൻ്റെ പ്രവർത്തനത്തെ സഹായിക്കുന്ന കോളിൻ ഉൾപ്പെടെയുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty

ദിവസവും ഒരു മുട്ട കഴിക്കാം

ദിവസവും മുട്ട കഴിക്കുന്നവരിൽ (പ്രതിദിനം ഒരു മുട്ട) ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ജേണൽ ഓഫ് ഹാർട്ട് പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. 

Image credits: Getty

കണ്ണുകളെ സംരക്ഷിക്കും

മുട്ടയിലെ ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുന്നു. 
 

Image credits: Getty

മഞ്ഞക്കരു

എന്നിരുന്നാലും, മഞ്ഞക്കരുവിലെ കൊളസ്‌ട്രോളിൻ്റെ അംശം കാരണം, മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകുമെന്ന് ചിലർ ആശങ്കപ്പെടുന്നു.

Image credits: Getty

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം  കൊളസ്ട്രോൾ ഉണ്ട്. 
 

Image credits: Getty

എൽഡിഎൽ കൊളസ്‌ട്രോൾ

ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്‌ട്രോൾ ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: Getty

മുട്ട

മുട്ട പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 6 ശതമാനം കൂടുതലാണെന്നും ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
 

Image credits: AP

മുട്ട

​ദിവസവും ഒരു മുട്ട കഴിക്കുന്നത് സുരക്ഷിതമാണെന്ന് ​ഗവേഷകർ പറയുന്നു.

Image credits: Getty

വെണ്ണ, ചീസ്, പേസ്ട്രി

വെണ്ണ, ചീസ്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നുള്ള പൂരിത കൊഴുപ്പുകൾ മുട്ട കഴിക്കുന്നതിനേക്കാൾ രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും.
 

Image credits: Getty
Find Next One