Food
അമിതമായി മധുരമുള്ളതോ ഉയർന്ന കലോറി ഉള്ളതോ ആയ പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ല. അവയെ പരിചയപ്പെടാം.
നേന്ത്രപ്പഴത്തില്‍ ധാരാളം പഞ്ചസാരയും കലോറിയും കാര്‍ബോയും അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.
പഞ്ചസാര ധാരാളം അടങ്ങിയ മുന്തിരിയുടെ കലോറി ഏകദേശം 70 ആണ്. അതിനാല്‍ മുന്തിരി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ല.
അമിതമായി മധുരം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നല്ല പൈനാപ്പിള്‍.
100 ഗ്രാം അവക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവക്കാഡോയും അധികം കഴിക്കേണ്ട.
ആപ്പിള്‍, പേരയ്ക്ക, ബെറിപ്പഴങ്ങള്‍, തണ്ണിമത്തന്‍, കിവി, മാതളം, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.