Food
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാനും ഗൗട്ടിനെ തടയാനും വൃക്കയെ സംരക്ഷിക്കാനും സഹായിക്കും.
ബദാമില്‍ പ്യൂരിൻ കുറവാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയതും പ്യൂരിൻ കുറവുമുള്ളതുമായ അണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
ഫൈബറും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
പ്യൂരിൻ കുറവും പൊട്ടാസ്യവും നാരുകളും അടങ്ങിയതുമായ ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.