Cricket
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കി ഹരിയാനയുടെ വലംകൈയന്‍ മീഡിയം പേസര്‍ അന്‍ഷുല്‍ കാംബോജ്.
മൂന്നാം തവണയാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ബൗളര്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്നത്.
1956-57 രഞ്ജി സീസണില്‍ ബംഗാൾ താരം പ്രേമാൻശു മോഹന്‍ ചാറ്റര്‍ജിയും 1985-86 രാജസ്ഥാന്റെ പ്രദീപ് സുന്ദരവുമാണ് മുമ്പ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയവർ.
ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ചരിത്രത്തില്‍ ആറാം തവണയാണ് ഒരു ബൗളര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് അന്ഷുലിന്റെ മുന്‍ഗാമികള്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 85-ാം തവണയാണ് ഒരു ബൗളര്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയത്.
നേരത്തെ ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കാംബോജ് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറുമായി റെക്കോര്‍ഡിട്ടിരുന്നു.
കഴിഞ്ഞ സീസണില്‍ വിജയ് ഹസാരെയില്‍ ഹരിയാന ആദ്യമായി ചാമ്പ്യൻമാരായപ്പോള് 10 കളിയില്‍ 17 വിക്കറ്റെടുത്ത് അന്‍ഷുല്‍ തിളങ്ങി.
കഴിഞ്ഞ ഐപിഎൽ സീസണില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്നു 23കാരനായ യുവ പേസര്‍.