വിവാഹത്തിന് വലിച്ച് വാരി കഴിച്ച് ഭക്ഷണം വേസ്റ്റാക്കി കളയുന്നതിന് പകരം കലോറി നോക്കി കഴിച്ച്, അധികം വന്ന കലോറി ഡാന്‍സ് ഫ്ലോറില്‍ എരിച്ച് കളഞ്ഞാല്‍ എങ്ങനയിരിക്കും? എങ്കില്‍ അതിന് പറ്റിയ ഒരു വിവാഹ മെനു കാര്‍ഡ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിവാഹ ക്ഷണക്കത്തൊരുക്കുക എന്നത് ഇന്ന്, ഇന്ത്യൻ ആഢംബര വിവാഹ മാർക്കറ്റിലെ പ്രധാന ഇനമാണ്. സ്വര്‍ണ്ണം പൂശിയ ലക്ഷങ്ങൾ വിലയുള്ള വിവാഹ ക്ഷണക്കത്തുകൾ മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കൌതുകമുണർത്തുന്ന വിവാഹ ക്ഷണക്കത്തുകൾ വരെ ഇന്ന് വിപണിയിലും അതുവഴി സമൂഹ മാധ്യമങ്ങളിലും വൈറലാണ്. കോടികൾ മറിയുന്ന ഇന്ത്യന്‍ വിവാഹ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ വൈറലാവുന്നു. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഒരു വിവാഹ മെനു കാര്‍ഡ് ഏറെ പേരുടെ ശ്രദ്ധ പിടിച്ച് പറ്റി. വെറും മെനുകാര്‍ഡ് അല്ല. വിവാഹ സദ്യയിലെ ഓരോ ഐറ്റത്തിന്‍റെയും കലോറി രേഖപ്പെടുത്തിയ കാര്‍ഡ്. അതായത് സദ്യയിലെ എല്ലാ വിഭവത്തിന്‍റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്.
ഇന്ത്യാ സോഷ്യൽ എന്ന ടാഗില്‍ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കാര്‍ഡാണ് വൈറലായത്. ഏറെ നാളിന് ശേഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോൾ ലഭിച്ചത് എന്ന കുറിപ്പോടെയായിരുന്നു കാര്‍ഡ് പങ്കുവയ്ക്കപ്പെട്ടത്. പശ്ചിമ ബംഗാളിലെ ചൈറ്റി ഹാളില്‍ നടക്കുന്ന വിവാഹത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കാര്‍ഡില്‍, ഭക്ഷണം പാഴാക്കരുതെന്നും അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കലോറിക്ക് തുല്യമായ ഭക്ഷണം കഴിക്കണമെന്നും നിർദ്ദേശിക്കുന്നു. പിന്നാലെ വെജ് - നോണ്‍വെജ് ഭക്ഷണ വിഭവങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി ഒരോ വിഭവത്തിനും നേരെ അവ എത്ര കലോറിയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
Watch Video: ഫ്ലൈഓവറിൽ നിന്ന് കാറിന് മുകളിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് ബീം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, വീഡിയോ
[Unique Menu Card]Op attended a wedding after a long time
byu/Prestigious-Steak316 inindiasocial
Watch Video: യുകെയില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പള്ളിയില്‍ 'ഗുസ്തി'; ആളുകൂടുന്നെന്ന് റിപ്പോര്‍ട്ട്
സുരുചി എന്ന കാറ്ററിംഗുകാരുടെ കാര്‍ഡായിരുന്നു അത്. കാര്‍ഡില്‍ മറ്റ് ചില നിർദ്ദേശങ്ങൾ കൂടി രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഡാന്‍സ് ഫ്ലോറില്‍ എത്ര കലോറി എരിച്ച് കളയണമെന്ന് മെനു കാര്‍ഡ് ഉപയോഗിച്ച് തീരുമാനിക്കാമെന്നായിരുന്നു ഒന്ന്. ഒപ്പം മറ്റ് ചില ആരോഗ്യ നിർദ്ദേശങ്ങളുമുണ്ട്. കലോറി നോക്കിയാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് തങ്ങൾ കരുതുന്നില്ലെന്നും എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകൾ അധികമായാല്‍ അത് ദോഷം ചെയ്യുമെന്നും അതിനാല്‍ അല്പം ഡാന്‍സ് കളിക്കുന്നത് നല്ലതാണെന്നും വിവാഹ മെനു കാര്‍ഡ് നിര്‍ദ്ദേശിക്കുന്നു.
വിവാഹ മെനു കാര്‍ഡ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന മെനു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലര്‍ ദീര്‍ഘകാലത്തേക്ക് ഇത്തരം മെനു പിന്തുടരുന്നത് നല്ലതാണെന്ന് കുറിച്ചപ്പോൾ, വല്ലപ്പോഴും മെനു തെറ്റുന്നതില്‍ കുഴപ്പമില്ലെന്ന് മറ്റ് ചിലരും കുറിച്ചു.
Read More: 40 ലക്ഷം മുടക്കി പണിതു, 24 മണിക്കൂറിനുള്ളില്‍ 'സമയം മുടക്കി' ബീഹാറിലെ ക്ലോക്ക് ടവർ