1.8 കോടി വാർഷിക വരുമാനം, എന്നിട്ടും ജീവിക്കാൻ തികയുന്നില്ലെന്ന് യുവാവിന്റെ പരാതി, പരിഹസിച്ച് നെറ്റിസൺസ് 

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. യുവാവിനെ പരിഹസിച്ചു കൊണ്ടാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.

bengaluru man with rs 1.8 cr annual salary calls his life utterly unlivable

ഇന്ത്യയിലെ ഐടി ഹബ്ബായ ബെം​ഗളൂരുവിൽ ദിവസേനയെന്നോണം ജീവിതച്ചെലവുകൾ കൂടി കൂടി വരുന്നു എന്നത് പുതിയ ഒരു കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ ദിവസേനയെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

എത്രയൊക്കെ കാശുണ്ടായാലും ചെലവ് കഴിയുമ്പോൾ ഒന്നും ഇല്ലാതെയാകും എന്ന് മിക്കവരും പറയാറുണ്ട്. എന്നാൽ, ലിങ്ക്ഡ്ഇന്നിലുള്ള ഈ പോസ്റ്റ് ആളുകളെ അല്പം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള 'പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ' പറയുന്നത് 1.8 കോടി വർഷത്തിൽ ശമ്പളം കിട്ടുമെങ്കിലും ഒന്നിനും തികയുന്നില്ല എന്നാണ്. 

Latest Videos

ന​ഗരത്തിൽ ജീവിക്കാനാവുന്നില്ല എന്നാണ് യുവാവിന്റെ പരാതി. ആഡംബര കാറിന്റെ ഇഎംഐ (ബിഎംഡബ്ല്യു / മെഴ്‌സിഡസ്) 80,000 രൂപ, വീട്ടുജോലിക്ക് സഹായിക്കുന്നതിനും അലക്കിനും ഒക്കെ വേണ്ടി 15,000 രൂപ, സ്വിഗ്ഗി / സൊമാറ്റോ ഓർഡറുകൾ 70,000 രൂപ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കോക്‌ടെയിലുകളും മികച്ച ഭക്ഷണവും കഴിക്കുന്നതിന് 1.2 ലക്ഷം. ഗോവയിലേക്കും ദുബായിലേക്കും വാരാന്ത്യ യാത്രകൾ നടത്തുന്നതിന് 1 ലക്ഷം, അതിന്റെ കൂടെ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും ജിമ്മിനും ഒക്കെയുള്ള ചെലവ്. ഇത്രയും ആകുമ്പോഴേക്കും വൻ ചെലവാണ് എന്നും ജീവിക്കാനുള്ള കാശില്ല എന്നുമാണ് യുവാവിന്റെ സങ്കടം. 

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. യുവാവിനെ പരിഹസിച്ചു കൊണ്ടാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. കുറച്ച് കൂടി അധികം ശമ്പളം കിട്ടുന്ന ജോലിക്ക് ശ്രമിച്ച് കൂടേ എന്നാണ് ഒരാൾ പരിഹസിച്ചു കൊണ്ട് ചോദിച്ചിരിക്കുന്നത്. അതുപോലെ, ഇതൊക്കെ ഉള്ളതാണോ എന്ന് ചോദിച്ചു കൊണ്ട് പലരും യുവാവിന്റെ പോസ്റ്റിൽ അതിശയവും പ്രകടിപ്പിച്ചിട്ടുണ്ട്. 

vuukle one pixel image
click me!