ഉച്ചഭക്ഷണം പ്ലേറ്റൊന്നിന് 1000 രൂപ, ആകെ തുക 1.2 ലക്ഷം! സർക്കാരിന് ബില്ലയച്ച് ചീഫ്സെക്രട്ടറി, ഹിമാചലിൽ വിവാദം

Published : Apr 18, 2025, 07:20 PM ISTUpdated : Apr 18, 2025, 07:25 PM IST
ഉച്ചഭക്ഷണം പ്ലേറ്റൊന്നിന് 1000 രൂപ, ആകെ തുക 1.2 ലക്ഷം! സർക്കാരിന് ബില്ലയച്ച് ചീഫ്സെക്രട്ടറി, ഹിമാചലിൽ വിവാദം

Synopsis

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ‌ർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി.

ഷിംല: ഹിമാചൽപ്രദേശിലെ ചീഫ്സെക്രട്ടറി നടത്തിയ ആഡംബര പാർട്ടി വിവാദത്തിൽ. മാർച്ച് 31 ന് വിരമിക്കേണ്ടിയിരുന്ന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നൽകിയതിനെത്തുടർന്ന് നടത്തിയ പാർട്ടിയിലെ ഭക്ഷണത്തിന്റെ ബിൽ ആണ് വിവാദത്തിലായിരിക്കുന്നത്. ഷിംലയിലെ ഹിമാചൽ ടൂറിസത്തിന്റെ ഫ്ലാഗ്ഷിപ്പ് ഹോട്ടലായ ഹോളിഡേ ഹോമിലാണ് പ്രബോധ് സക്‌സേന ഹോളി പാർട്ടി നടത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ‌ർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഐഎഎസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും പ്ലേറ്റിന് 1000 രൂപയ്ക്ക് ഉച്ചഭക്ഷണം, ഡ്രൈവർമാർക്ക് ഏകദേശം 600 രൂപ, ടാക്സി ചാർജടക്കം ആകെ 1.2 ലക്ഷം രൂപയിലധികമാണ് ബിൽ. എന്നാൽ നടത്തിയ പാർട്ടിയുടെ ബിൽ വഹിക്കാൻ സ‌ർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. 

ഓഫീസർമാരും ഭാര്യമാരും കുട്ടികളും ഉൾപ്പെടെ 75 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ജിഎസ്ടി തുക കണക്കാക്കാതെ ആകെ 75,000 രൂപയായി. 22 ഡ്രൈവർമാർക്ക് പ്ലേറ്റിന് 585 രൂപ നിരക്കിൽ ഉച്ചഭക്ഷണവും 11800 രൂപ ടാക്സി നിരക്കും ബില്ലിൽ ചേർത്തതോടെ ആകെ ചെലവ് 1,22,020 രൂപയായി.

പിന്നീട് ഹോട്ടലിന്റെ മാനേജ്മെന്റ് ബിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് ഹിമാചൽ പ്രദേശ് സർക്കാരിന്റെ പൊതുഭരണ വകുപ്പിന് അയച്ചതായാണ് ആരോപണം. ഈ ബിൽ സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കോൺഗ്രസ് പണം അനാവശ്യ ആവശ്യങ്ങൾക്കാണ് ഉപയോ​ഗിക്കുന്നതെന്നും എന്നിട്ട് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. 

'യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ല'; കുറിപ്പുമായി പി.വി. അൻവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു