vuukle one pixel image

'തല' പണ്ടേ വിരമിക്കേണ്ടിയിരുന്നോ... വിമര്‍ശനങ്ങളെ ഗൗനിക്കാതെ ധോണി ക്രീസില്‍ എത്ര നാള്‍ പിടിച്ചുനില്‍ക്കും?

Web Desk  | Published: Apr 8, 2025, 3:07 PM IST

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നാല്‍ എം എസ് ധോണിയാണ്. ഐപിഎല്ലിന്‍റെ 2008ലെ ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ കപ്പിത്താന്‍ ധോണി തന്നെ. ചെപ്പോക്കിലെ കിരീടം വെച്ച രാജാവിന് ആരാധകര്‍ ഒരു ഓമനപ്പേരും ഇട്ടു, 'തല'. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കുന്നത് ധോണിയാണ് എന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. അതെന്തായാലും, ധോണി ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു എന്നാണ് ചെന്നൈ ആരാധകരില്‍ തന്നെ ഒരുപക്ഷം പറയുന്നത്. അപ്പോള്‍പ്പിന്നെ ഫോമിലല്ലാത്ത ധോണി എത്രകാലം ക്രീസില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കും?