വിജയ്‍ ആരാധകരുടെ സ്നേഹം ഒരു മാജിക്ക് :'സച്ചിന്‍' വീണ്ടും തീയറ്ററിലെത്തി, വിജയമായി. സന്തോഷം പങ്കുവച്ച് നായിക

Published : Apr 25, 2025, 09:27 AM IST
വിജയ്‍ ആരാധകരുടെ സ്നേഹം ഒരു മാജിക്ക് :'സച്ചിന്‍' വീണ്ടും തീയറ്ററിലെത്തി, വിജയമായി. സന്തോഷം പങ്കുവച്ച് നായിക

Synopsis

വിജയ്‍യുടെ ഹിറ്റ് ചിത്രം സച്ചിൻ വീണ്ടും തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി. റീ-റിലീസിനെക്കുറിച്ച് ജനീലിയ സന്തോഷം പ്രകടിപ്പിച്ചു.

ചെന്നൈ: വിജയ് നായകനായി വന്ന ഹിറ്റ് ചിത്രമാണ് സച്ചിൻ. കഴിഞ്ഞ ഏപ്രില്‍ 18ന് ചിത്രം വീണ്ടും തീയറ്ററില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കിയത്. റിലീസ് ദിനത്തില്‍ ചിത്രം തീയറ്ററില്‍ നേടിയത് 2 കോടിയോളം രൂപയാണ് എന്നാണ് വിവരം. സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ ഈ റീ റിലീസ് ചിത്രം നേടിയിരുന്നു. 

സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്‍യുടെ സച്ചിൻ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ മഹേന്ദ്രന്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ദേവി ശ്രീപ്രസാദ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം. 

ഇപ്പോള്‍ ചിത്രം വീണ്ടും തീയറ്ററില്‍ എത്തിയപ്പോള്‍ ലഭിച്ച വലിയ സ്വീകരണത്തില്‍ അത്ഭുതവും സന്തോഷവും പ്രകടിപ്പിക്കുകയാണ് ചിത്രത്തിലെ നായികയായ ജനീലിയ. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കലൈപുലി എസ് തനുവാണ് നായികയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ഇപ്പോള്‍ മറാത്തി ഹിന്ദി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള  ജനീലിയ. റിതേഷ് ദേശ്മുഖിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ രംഗത്ത് സജീവമല്ല. എന്നാല്‍ ആമീര്‍ ഖാന്‍റെ സിത്താരേ സമീന്‍ പറില്‍ പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട് എന്നാണ് വിവരം. 

"ഹലോ, ദളപതി ആരാധകരേ നിങ്ങൾക്കെല്ലാവർക്കും സുഖമാണോ? ഞാൻ നിങ്ങളുടെ ശാലിനിയാണ്.അതെ, ഡബിൾ ഐ ശാലിനി. 20 വർഷത്തിനുശേഷം സച്ചിൻ തിയേറ്ററിലേക്ക് മടങ്ങിവരുന്നത് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ് സാറിന് ലഭിക്കുന്ന സ്നേഹം അവിശ്വസനീയമാണ്. അന്നത്തെ സ്വീകരണം ഇന്നും മാജിക്കായി തോന്നുന്നു. നിങ്ങളുടെ ദളപതി. ഇന്നും സ്വീറ്റാണ്, ഞാൻ വളരെ എക്സൈറ്റഡാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സച്ചിനെ ഉത്സവം പോലെ ആഘോഷിച്ചതിന് നന്ദി." എന്നാണ് വീഡിയോയില്‍ ജനീലിയ പറയുന്നത്. 

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ്‍യുടെ ഭാഗം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

'വിജയ്‍യോട് കഥകള്‍ പറഞ്ഞിരുന്നു, പക്ഷേ...,' സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

20 വര്‍ഷം പഴക്കമുള്ള സിനിമ, കളക്ഷൻ അമ്പരപ്പിക്കുന്നത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു